45ാമത് ദേശീയദിനാഘോഷത്തിന് ഷാര്‍ജയില്‍ തുടക്കമായി
യു.എ.ഇ.യുടെ 45ാമത് ദേശീയദിനാഘോഷം ഷാര്‍ജാ നാഷണല്‍ പാര്‍ക്കില്‍ ആരംഭിച്ചു.'രാജ്യത്തിന്റെ വിജയവും വളര്‍ച്ചയും' എന്ന പ്രമേയത്തെ അടിസ്ഥനമായി നടത്തുന്ന ആഘോഷം ശനിയാഴ്ചവരെ നീണ്ടു നില്ക്കും. ആഘോഷത്തില്‍ എമിറേറ്റിലെ ഒട്ടേറെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കാളികളായിരുന്നു. ഷാര്‍ജ മീഡിയ കോര്പ്പറേഷന് ചെയര്മാന് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി മുഖ്യാതിഥിയായി. രാജ്യത്തിന്റെ പരമ്പരാഗത ആഘോഷങ്ങളും നാടന്‍കലകളും സംഗീതാവിഷ്കാരവും പരിപാടിയുടെ ഭാഗമായി നാഷണല്‍ പാര്‍ക്കില്‍ അവതരിപ്പിച്ചു. 40 പ്രത്യേകപരിപാടികള്‍ ദേശീയ ആഘോഷത്തിന്റെ ഭാഗമായി ഷാര്‍ജയില്‍ അവതരിപ്പിക്കും. ദേശീയദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി ട്രോഫികള്‍ സമ്മാനിച്ചു.
https://www.facebook.com/Malayalivartha