ഹോളന്ത് ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നിലവിലുള്ള പ്രസിഡന്റ് ഫ്രാങ്കോ ഹോളന്ത് പ്രഖ്യാപിച്ചു. പ്രസിഡന്റ് എന്ന നിലയില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച ശേഷമായിരുന്നു ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനം. യുദ്ധാനന്തര ഫ്രാന്‍സില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാതിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെയും മുന്നണിക്കുള്ളിലെയും തമ്മിലടികള്‍ വിജയ സാധ്യത ദുര്‍ബലമാക്കുന്ന പശ്ചാത്തലത്തിലാണ് അടുത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന ഒളാന്ദിന്റെ പ്രഖ്യാപനം. സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ സാധ്യതകളാണ് ഇപ്പോളുളളത്. പാര്‍ട്ടി പ്രതിനിധി തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സര്‍വേ ഫലങ്ങളും പറയുന്നത്.
https://www.facebook.com/Malayalivartha