തായ്ലന്ഡില് വാജിറലോങ്കോണ്‍ രാജാവ് അധികാരമേറ്റു
തായ്ലന്ഡിലെ രാജാവായ ഭൂമിബോല്‍ ഒക്ടോബര്‍ 13-ന് നിര്യാതനായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മകന് വാജിറലോങ്കോണ്‍ (64) അധികാരമേറ്റത്. രാജാവിന്റെ വിയോഗത്തിന്റെ 50- ദിനത്തില്‍ ബാങ്കോങ് കൊട്ടാരവളപ്പില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പുതിയ രാജാവ് ആദ്യമായി ആദ്യമായി ജനങ്ങള്‍ക്ക് മുന്നിലെത്തി. നേരത്തെതന്നെ അദ്ദേഹത്തെ കിരീടാവകാശിയായി നിശ്ചയിച്ചെങ്കിലും പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷംമാത്രം അധികാരമേറ്റാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഏഴ് ആഴ്ചയായി രാജ്യത്ത് രാജപദവി ഒഴിഞ്ഞുകിടന്നു. ഇത് രാജ്യഭരണത്തെ കുറിച്ച് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. 2014-ല്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ച സൈനിക തലവന്മാാരാണ് രാജ്യത്തെ പ്രധാന ഭരണാധികാരികള്‍. 2017-ലാണ് പൊതു തെരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha