ഹിജാബ് ധരിക്കാത്ത യുവതിയെ കൊന്നു നായയ്ക്ക് ഇട്ടു കൊടുക്കാന്‍ ആഹ്വാനം
ഹിജാബ് ധരിക്കാതെ ഫോട്ടോ എടുത്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് യുവതിയെ കൊന്നു കളയണമെന്ന ആഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തി. സൗദി തലസ്ഥാന നഗരമായ റിയാദില്‍ വച്ച് എടുത്ത ഫോട്ടോയാണ് ട്വിറ്ററില്‍ യുവതി പോസ്റ്റ് ചെയ്തത്. ഹിജാബ് ധരിക്കാതെ മോഡേണ്‍ വസ്ത്രത്തില്‍ ഇവരിട്ട ചിത്രത്തിനെതിരെ ഒരു കടന്നാക്രമണം തന്നെയാണ് പിന്നെ നടന്നത്. നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ ഇവര്‍ക്കെതിരെ തിരിഞ്ഞ് രൂക്ഷ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഇവളെ കൊന്ന് നായയ്ക്ക് ശവം ഇട്ടു കൊടുക്കണം എന്ന് പോലും ആളുകള്‍ കമന്റ് ഇട്ടതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രൂക്ഷമായ പ്രതികരണങ്ങളെ തുടര്‍ന്ന് ആദ്യം പോസ്റ്റ് ചെയ്ത അക്കൗണ്ടില്‍ നിന്ന് യുവതി ചിത്രം നീക്കം ചെയ്തു. പല ആളുകളും തനിക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയതിനാലാണ് ചിത്രം പിന്‍വലിച്ചതെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിക്ക് പിന്തുണയുമായും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha