ഒമാനില്‍ പുതിയ ഇന്ത്യന്‍ കറന്‍സി വ്യാപകം
ഒമാനിലെ വിവിധ വിനിമയ സ്ഥാപനങ്ങളില്‍ 2000 രൂപയുടെ പുതിയ ഇന്ത്യന്‍ കറന്‍സികള്‍ വ്യാപകമായിത്തുടങ്ങി. എന്നാല്‍ സര്‍ക്കാറില്‍നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്ന വിനിമയ സ്ഥാപനങ്ങളുമുണ്ട്. പുതിയ ഇന്ത്യന്‍ രൂപ വാങ്ങുകയോ വില്ക്കുകയോ ചെയ്യേണ്ടെന്ന നിലപാടാണ് ഇത്തരം സ്ഥാപനങ്ങള്ക്കുളളത്. ഇന്ത്യയില്‍നിന്ന് അവധി കഴിഞ്ഞ് തിരിച്ചത്തെുന്നവര്‍ വിമാനത്താവളത്തിലെ തങ്ങളുടെ ശാഖയില്‍ ദിവസവും വന്‍ സംഖ്യ വില്പന നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദിവസേന ലക്ഷം രൂപയാണ് ഇങ്ങനെ ലഭിക്കുന്നതെന്ന് അല്‍ ജദീദ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ബി. രാജന് പറയുന്നു. 2000 രൂപയുടെ നോട്ട് നാട്ടില്‍നിന്ന് കൊണ്ടുവരാന്‍ എളുപ്പമായതിനാല്‍ പലരും അനുവദനീയമായതിന്റെ പരമാവധി തുക കൊണ്ടുവരുന്നു. നേരത്തെയുണ്ടായിരുന്ന നിരക്കില്‍തന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ രൂപ വാങ്ങുന്നതും വില്‍ക്കുന്നതും. റിയാലിന് 162 രൂപ എന്ന നിരക്കില്‍ വാങ്ങുകയും 172 രൂപക്ക് വില്പന നടത്തുകയുമാണ് ചെയ്യുന്നത്. നോട്ടുകള്‍ കിട്ടാന്‍ തുടങ്ങിയതിനാല്‍ രണ്ടാഴ്ച മുമ്പുതന്നെ ഇടപാട് ആരംഭിച്ചിട്ടുണ്ട്.
നിലവിലുളള സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപ പുറത്തേക്ക് കൊണ്ടുപോവുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ വരുമെന്നാണ് പ്രചരണം. അതിനാല്‍ ഇത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറില്‍നിന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം മാത്രമേ ഇന്ത്യന്‍ രൂപയുടെ ഇടപാടുകള്‍ ആരംഭിക്കുകയുള്ളൂ. ഈ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നുളള മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ വന്‍ നിരക്കുകളാണ് ഇന്ത്യന്‍ രൂപയ്്ക്ക് ആവശ്യപ്പെടുന്നത്. ചുരുങ്ങിയ തോതില്‍ ഇന്ത്യന്‍ രൂപ വില്പന നടത്തുന്നതായി ഗ്ളോബല്‍ മണി എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ആര്. മധുസൂദനന് പറഞ്ഞു. നാട്ടില്‍നിന്ന് തിരിച്ചുവരുന്നവര്‍ കൊണ്ടുവരുന്ന ഇന്ത്യന്‍ രൂപ തങ്ങള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ട്. 35 ശാഖകളില്‍നിന്ന് ശരാശരി 25,000 രൂപയെങ്കിലും ഈ ഇനത്തില്‍ ലഭിക്കുന്നുണ്ട് എന്നാണ് അവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha