Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം

മാനദണ്ഡങ്ങള്‍ പാലിക്കാതെ 12 എന്‍ജിനീയറിങ് കോളേജുകളില്‍ നടന്ന എന്‍ആര്‍ഐ പ്രവേശനം റദ്ദാക്കണമെന്നു ജയിംസ് കമ്മിറ്റി

12 DECEMBER 2016 11:40 AM IST
മലയാളി വാര്‍ത്ത

എഐസിടിഇയുടെ നിബന്ധനകള്‍ പാലിക്കാതെ പ്രവേശനം നടത്തിയ 12 എന്‍ജിനീയറിങ് കോളജുകളിലെ എന്‍ആര്‍ഐ പ്രവേശനം റദ്ദാക്കണമെന്നു ജയിംസ് കമ്മിറ്റി ഉത്തരവിട്ടു. 277 വിദ്യാര്‍ത്ഥികളെയാണ് അയോഗ്യരാക്കിയത്.

പ്രവേശന പരീക്ഷാ കമ്മിഷണറുടെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പ്രവേശനം നല്‍കിയ മൂന്നു കോളജുകളിലെ 83 വിദ്യാര്‍ത്ഥികളുടെ പ്രവേശനവും ജയിംസ് കമ്മിറ്റി റദ്ദാക്കിയിട്ടുണ്ട്. നിര്‍മല കോളജ് ചാലക്കുടി, പങ്കജകസ്തൂരി കോളജ് തിരുവനന്തപുരം, ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അടൂര്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് അയോഗ്യരാക്കപ്പെട്ടത്.

നാളെ ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണു കമ്മിറ്റിയുടെ നടപടി.
കൊച്ചിന്‍ കോളേജ് ഓഫ് എഞ്ചിനിയറിങ്, ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണ്‍, മുസ്ലീയാര്‍ കോളേജ് ഓഫ് എഞ്ചിനിയറിങ്, മുസ്ലീയാര്‍ കോളേജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജി, പത്തനംതിട്ട, എസ് സി എം എസ് കോളേജ് ഓഫ് എഞ്ചിനിറയിങ്, ശ്രീ എറണാകുളത്തപ്പന്‍ കോളേജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജി, സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനിയറിങ് ചെങ്ങന്നൂര്‍, സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനിയറിങ് കണ്ണൂര്‍, യുകെഎഫ് കോളേജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജി, വലിയ കൊന്നാംബായി കുളത്തമ്മ കോളേജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജി, യൂനസ് കോളേജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജി കൊല്ലം, യൂനസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കണ്ണനെല്ലൂര്‍ എന്നീ കോളേജുകളിലെ എന്‍ ആര്‍ ഐ പ്രവേശനമാണ് റദ്ദാക്കിയത്.

കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ 15 ശതമാനം സീറ്റുകളാണ് എന്‍.ആര്‍.ഐ. വിഭാഗത്തിലുള്ളത്. ഇവയ്ക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലായ എ.ഐ.സി.ടി.ഇ.യുടെ അനുമതി വേണം. ആകെയുള്ള 120 സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ 50 എണ്ണത്തിനു മാത്രമാണ് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശത്തിന് എ.ഐ.സി.ടി.ഇ. അനുമതിയുള്ളത്. കഴിഞ്ഞവര്‍ഷം ഇതേ പ്രശ്‌നം ഉണ്ടായപ്പോള്‍ ഈ വര്‍ഷം മുതല്‍ അനുമതി നേടാമെന്ന മാനേജ്‌മെന്റ് അസോസിയേഷന്റെ ഉറപ്പിനെ തുടര്‍ന്ന് ജയിംസ് കമ്മിറ്റി ഇളവനുവദിച്ചു.

എന്നാല്‍ ഭൂരിഭാഗം കോളേജുകളും ഇപ്രാവശ്യവും അനുമതി സമ്ബാദിച്ചില്ല. എന്‍.ആര്‍.ഐ. ക്വാട്ട അനുവദിക്കാന്‍ എ.ഐ.സി.ടി.ഇ. ഒരു കോളേജില്‍നിന്ന് മൂന്നുലക്ഷം രൂപ ഫീസായി ഇടാക്കുന്നുണ്ട്. ഈ ഫീസ് ഒഴിവാക്കാനാണ് കോളേജുകളുടെ ശ്രമം. ജനറല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്‌ബോള്‍ എന്‍.ആര്‍.ഐ. സീറ്റില്‍ ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ കഴിയില്ലെന്നാണ് ഇക്കാര്യത്തില്‍ മാനേജ്‌മെന്റുകളുടെ വാദം. പ്രവേശന പരീക്ഷ എഴുതാതെ എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് ചേരാനുള്ള കുറുക്കുവഴിയായാണ് എന്‍.ആര്‍.ഐ. ക്വാട്ടയെ നിലവില്‍ ഉപയോഗപ്പെടുത്തുന്നത്. പ്രവേശത്തിന് എന്‍.ആര്‍.ഐ.ക്കാരുടെ മക്കളാകണമെന്നില്ല. പകരം അവര്‍ സ്‌പോണ്‍സര്‍ ചെയ്താലും മതി.

എന്‍.ആര്‍.ഐ. വിഭാഗത്തില്‍ അഞ്ച് ശതമാനം സീറ്റാണ് എ.ഐ.സി.ടി.ഇ. അംഗീകരിച്ചിട്ടുള്ളതെങ്കിലും പ്രവാസികള്‍ കൂടുതലുള്ളത് പരിഗണിച്ച് കേരളത്തില്‍ ഇത് 15 ശതമാനമാക്കുകയായിരുന്നു. അതിനിടെ ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെ എ.ഐ.സി.ടി.ഇ. അംഗീകാരം നേടാത്തതിന്റെ പേരില്‍ ബലിയാടാക്കരുതെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. ശശികുമാര്‍ പറഞ്ഞു.
അനുമതിയുള്ള കോളേജുകളില്‍ മാത്രമാണോ എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് കുട്ടികളെ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ പരിശോധിച്ചിട്ടില്ല. അനുമതി വാങ്ങേണ്ടത് മാനേജ്‌മെന്റുകളാണ്. കുട്ടികളല്ല. അതുകൊണ്ടുതന്നെ തുടര്‍നടപടികള്‍ പരീക്ഷയ്ക്കുശേഷം തീരുമാനമിക്കുന്നതാകും ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ  (5 minutes ago)

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...  (6 minutes ago)

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്  (17 minutes ago)

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ  (21 minutes ago)

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25  (42 minutes ago)

IDUKKI അടിമുടി ദുരൂഹത..  (56 minutes ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (57 minutes ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (1 hour ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (1 hour ago)

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (1 hour ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (2 hours ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (2 hours ago)

Malayali Vartha Recommends