Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശമ്പളം മുടങ്ങിയതിനെതുടര്‍ന്ന് ജി.പി.സെഡിലെ തൊഴിലാളികള്‍ സംഘടിതമായി ഇന്ത്യന്‍ എംബസിയിലെത്തി

28 MARCH 2017 02:37 PM IST
മലയാളി വാര്‍ത്ത

വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള 75 ഓളം തൊഴിലാളികളാണ് ഇന്നലെ സംഘടിതമായി ഇന്ത്യന്‍ എംബസിയിലെത്തിയത്. തൊഴിലാളികളില്‍ ചെറുപ്പക്കാര്‍ മുതല്‍ 50 വയസിനുമുകളില്‍ പ്രായമായവര്‍ വരെയുണ്ട്. കമ്പനി ഇപ്പോഴും ജോലിക്ക് പോകാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍, മുടങ്ങിയ ശമ്പളത്തിെന്റ കാര്യത്തില്‍ തീരുമാനമായ ശേഷമേ ജോലിക്കു പോകൂ എന്നാണ് തങ്ങളുടെ നിലപാടെന്നും അവര്‍ പറഞ്ഞു. ശമ്പളം മുടങ്ങിയതിന് പുറമെ, വിസ കാലാവധി തീര്‍ന്ന പ്രശ്‌നവും പലരും നേരിടുന്നുണ്ട്. പാസ്‌പോര്‍ട്ട് കമ്പനിയുടെ പക്കലാണുള്ളതെന്ന് തൊഴിലാളികള്‍ പറഞ്ഞു. കമ്പനിയുടെ ആസ്തി വിറ്റിട്ടാണെങ്കിലും തങ്ങളുടെ ശമ്പള കുടിശ്ശിക തന്ന് നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഉയര്‍ന്ന പോസ്റ്റിലുള്ള പലരും നേരത്തെ തന്നെ ആനുകൂല്യങ്ങള്‍ വാങ്ങി മടങ്ങിയതായി ഇവര്‍ പറഞ്ഞു. 

നിലവില്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടാണെങ്കിലും അവര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ചില തൊഴിലാളികള്‍ ഇതിനകം ആനുകൂല്യമൊന്നും കൈപ്പറ്റാതെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ എംബസിയിലും,ലേബര്‍ കോടതിയിലും പരാതി നല്‍കി കാത്തിരിക്കുകയാണ്. തൊഴിലാളികളുടെ പ്രശ്‌നത്തെക്കുറിച്ച് പ്രതികരിക്കാന്‍ എംബസി അധികൃതര്‍ തയ്യാറായില്ല. ദുരിതമനുഭവിക്കുന്ന ജി.പി.സെഡ് കമ്പനിയിലെ തൊഴിലാളികളെ സഹായിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എംബസി അധികൃതരോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ വകുപ്പിനെ സമീപിച്ചിരുന്നു. തെന്റ ട്വിറ്റര്‍ എക്കൗണ്ട് വഴിയാണ് സുഷമ ഈ വിവരം അറിയിച്ചത്. പ്രശ്‌നം എംബസിയുടെ ശ്രദ്ധയില്‍വന്നിട്ടുണ്ടെന്നും അവര്‍ തൊഴിലാളികളെ സഹായിക്കുമെന്നുമാണ് സുഷമ പറഞ്ഞത്. 

ജി.പി.സെഡിലെ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിെന്റ (െഎ.സി.ആര്‍.എഫ്) നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സഹായമെത്തിച്ചിരുന്നു. അരി, പഞ്ചസാര, തേയില, എണ്ണ, പച്ചക്കറി തുടങ്ങിയ സാധനങ്ങളാണ്‌ െഎ.സി.ആര്‍.എഫ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ എക്കര്‍, സിത്ര, റിഫ എന്നിവിടങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ എത്തിച്ചത്. തൊഴിലാളികള്‍ക്ക് ഒരാഴ്ച കഴിയാനുള്ള സാധനങ്ങളാണ് നല്‍കിയത്. മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് 140ഓളം തൊഴിലാളികള്‍ ഒരാഴ്ച മുമ്പ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനുമുന്നില്‍ സംഘടിച്ചിരുന്നു.ഒരു മാസത്തിനിടെ രണ്ടാം തവണയാണ് തൊഴിലാളികള്‍ സമാന രീതിയില്‍ സംഘടിച്ചത്.

നുവൈദ്രാതിലെ അക്കമഡേഷനില്‍ നിന്ന് ഇവര്‍ കൂട്ടമായി സായിദ് ടൗണിലേക്ക് നടന്നെത്തുകയായിരുന്നു.നവംബര്‍ മുതല്‍ തങ്ങള്‍ക്ക് കിട്ടാനുള്ള പണം കിട്ടാത്തതാണ് ശമ്പളം മുടങ്ങാനുള്ള കാരണമെന്ന നിലപാടിലാണ് കമ്പനി അധികൃതര്‍. പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്ന മന്ത്രാലയ അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പിരിഞ്ഞുപോയത്. 

ഇവരുടെ ഏക വരുമാനത്തെ ആശ്രയിച്ച് കഴിയുന്ന നാട്ടിലെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്. തൊഴിലാളികള്‍ ഭക്ഷണം പോലും കഴിക്കുന്നത് സന്നദ്ധ സംഘടകളുടെയും മറ്റും സഹായം കൊണ്ടാണ്. മൈഗ്രന്റ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്) പല തവണയായി ഇവര്‍ക്ക് ഭക്ഷണസാധനങ്ങളും മറ്റും വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം എം.ഡബ്ല്യു. പി.എസ് ഫേസ്ബുക്ക് വഴി തൊഴിലാളികള്‍ക്കായി നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്ന് നിരവധി പേരാണ് സഹായങ്ങള്‍ നല്‍കിയത്. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (12 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (22 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (29 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (35 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends