ഖത്തറില്‍ നിലവിലുളള നാലാം നമ്പര്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമം നിര്‍ത്തലാക്കി പുതിയ നിയമം വരുന്നു

ഖത്തറില്‍ നിലവിലുളള നാലാം നമ്പര്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കി പുതിയ നിയമം നടപ്പാക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്‌ച നടന്നു. എക്‌സിറ്റ് പെര്‍മിറ്റ്, എന്‍.ഒ.സി എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ശുപാര്‍ശകള്‍ കാബിനറ്റ് അംഗീകരിച്ചു. ഈ ശുപാര്‍ശകളില്‍ ഇനി ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്‌ന്റെ അഭിപ്രായം തേടും.
തൊഴിലുടമകള്‍ക്ക് തങ്ങളുടെ വ്യവസ്ഥകളും ഈ മാതൃകാ കരാറില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ തൊഴിലുടമകളുടെ വ്യവസ്ഥകള്‍ പുതിയ നിയമത്തിലെ വ്യവസ്ഥകളും നിബന്ധനകളുമായും ഒത്തുപോകണം.പുതിയ നിയമം നടപ്പായി ഒരു വര്‍ഷം വരെ പഴയ കരാറുകള്‍ക്ക് നിയമസാധുതയുണ്ടായിരിക്കും. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ അനധികൃതമായി കൈവശം വെക്കുന്ന തൊഴിലുടമയ്ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴശിക്ഷ വര്‍ധിപ്പിച്ചു. നിലവിലുള്ള പതിനായിരം ഖത്തര്‍ റിയാല്‍ പിഴ അമ്പതിനായിരം ഖത്തര്‍ റിയാലായാണ് വര്‍ധിപ്പിച്ചത്. ഒരു തൊഴിലുടമ വിവിധ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ അനധികൃതമായി കൈവശം വച്ചാല്‍ പിഴശിക്ഷ വീണ്ടും ഉയരും. തൊഴില്‍ നിയമങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തും. ഇലക്ട്രോണിക് സംവിധാനത്തിലൂടെയാവും ശമ്പളം നല്‍കുക. കൃത്യസമയത്തുതന്നെ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. എല്ലാ തൊഴിലാളികള്‍ക്കും ഗുണനിലവാരമുള്ള താമസ സംവിധാനം ഏര്‍പ്പെടുത്തും. തൊഴില്‍ പരിശോധനകള്‍ക്കായി ജുഡീഷ്യല്‍ അധികാരത്തോടെ ഈ വര്‍ഷം അവസാനത്തോടെ മുന്നൂറ്് ലേബര്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും.
ആഭ്യന്തരമന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ബോര്‍ഡര്‍, പാസ്‌പോര്‍ട്ട് ആന്‍ഡ് എക്‌സ്പാട്രിയേറ്റ് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖ്, ഹ്യൂമന്‍ റൈറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല സഖര്‍ അല്‍ മുഹന്നദി, തൊഴില്‍ സാമൂഹികകാര്യമന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ സാലിഹ് സയീദ് അല്‍ സഹ്വി, പ്ലാനിങ് ആന്‍ഡ് ക്വാളിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അലി അഹമ്മദ് അല്‍ ഖുലൈഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha