തൊഴില്‍ മന്ത്രാലയത്തില്‍ വിപുലമായ പരാതി പരിഹാര സെല്‍

സൗദി അറേബ്യയില്‍ ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാര നടപടികള്‍ വേഗത്തിലാക്കുന്നതിനും തൊഴില്‍ മന്ത്രാലയം വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി. സേവനങ്ങളില്‍ നീതിയും ഉപഭോക്താക്കള്‍ക്ക് സംതൃപ്‌തിയും ലഭ്യമാക്കുകയാണ് ലക്ഷ്യം. പരമാവധി പത്ത് ദിവസങ്ങള്‍ക്കകം പരാതി പരിഹരിക്കുന്ന വിധത്തിലാണ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക.
കഴിഞ്ഞ റംസാനില്‍ പ്രവര്‍ത്തനം തുടങ്ങിയ പരാതി സെല്‍ വഴി ദിനംപ്രതി 500 എന്ന കണക്കില്‍ ഉരു ലക്ഷത്തി അയ്യായിരം പരാതികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള 72 ലേബര്‍ ഓഫീസുകളിലും പരാതികള്‍ സ്വീകരിക്കുന്നതിന് സൗകര്യമുണ്ട്.
പരാതി സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ 5 ഘട്ടങ്ങളിലായാണ് നടക്കുന്നത്. പരാതികള്‍ നല്‍കുന്നതിന് ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുക പ്രാഥമിക ഘട്ടം. ലഭിച്ച പരാതികള്‍ തരംതിരിക്കുക, ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുക, അതിനു ശേഷം ഉപഭോക്താവിന് പരിഹാരം കണ്ടതായ വിവരം കൈമാറുന്നു. വിശദമായ റിപ്പോര്‍ട്ട് ഉപഭോക്തൃ സേവന വിഭാഗം തയ്യാറാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha