പ്രവാസികള്‍ക്കായി പോലീസ് ആസ്ഥാനത്ത് എന്‍ ആര്‍ ഐ സെല്‍

വിദേശ മലയാളികളുടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എന്‍ ആര്‍ ഐ സെല്‍ തുടങ്ങി. പ്രവാസികള്‍ക്ക് പോലീസ് ആസ്ഥാനത്തെ 0471-2721547, 0471-2729685, 0471-2724890, 0471-2722768 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പരുകളില്‍ ഏതു സമയവും ബന്ധപ്പെടാം.
കൂടാതെ പ്രവാസികള്‍ക്കും ബന്ധുക്കള്‍ക്കും pnri.pol@kerala.gov.inഎന്ന ഇ-മെയില്‍ വഴിയും പരാതികള്‍ അയക്കാം. ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും വരുന്ന പരാതികളില്‍ പെട്ടെന്ന് തന്നെ നടപടിയുണ്ടാകും. ഗുരുതരമായ പരാതികളില്‍ പോലീസ് സ്റ്റേഷന്‍ വഴി നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കും.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ ആര്‍ ഐ സെല്‍ ആരംഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha