അപകടത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സിന് നഷ്‌ടപരിഹാരമായി രണ്ടരലക്ഷം ദിര്‍ഹം

ദുബായില്‍ അപകടത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സിന് രണ്ടരലക്ഷം ദിര്‍ഹം നഷ്‌ടപരിഹാരമായി നല്‍കാന്‍ കോടതി വിധിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശി സിനി രഞ്‌ജി 2013 മാര്‍ച്ചില്‍ അല്‍ബര്‍ഷയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
സര്‍വ്വീസ് റോഡിലൂടെ നടന്നു പോകുമ്പോള്‍ ബ്രട്ടീഷ് പൗരന്‍ ഓടിച്ച വാഹനം ഇടിച്ചാണ് സിനിക്ക് പരിക്കേറ്റത്. 20 ദിവസത്തോളം റാഷിദ് ആശുപത്രിയില്‍ കഴിഞ്ഞു.
അല്‍കബ്ബാന്‍ അസോസിയേറ്റ്‌സ് മുഖേന നല്‍കിയ പരാതിയില്‍ സിവില്‍ കോടതി രണ്ടു ലക്ഷം ദിര്‍ഹമാണ് നഷ്‌ടപരിഹാരം വിധിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ തുക രണ്ടരലക്ഷമായി വര്‍ദ്ധിപ്പിച്ചു. കോടതിചെലവും പലിശയുമടക്കം 2,61,515 ദിര്‍ഹം സിനിക്ക് ലഭിക്കുമെന്ന് കേസ് നടത്തിയ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി അറിയിച്ചു.
https://www.facebook.com/Malayalivartha