Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ബ്രിട്ടനിലേക്ക് പോകാനാഗ്രഹിക്കുന്ന മലയാളി നഴ്‌സുമാരെ തട്ടിപ്പിൽ വീഴ്‍ത്തി പണം തട്ടാൻ സ്വകാര്യ ഏജൻസികൾ

02 DECEMBER 2017 10:26 PM IST
മലയാളി വാര്‍ത്ത

ലണ്ടൻ; ഇന്ത്യൻ നഴ്സുമാർക്ക് ഇത് സ്വപ്നങ്ങളുടെ വാതായനമാണ്. ബ്രിട്ടനിൽ ഒരു ജോലി എന്ന സ്വപ്നം വീണ്ടും തുറന്നുകിട്ടിയപ്പോൾ ചില സ്വകാര്യ ഏജൻസികൾ കൊള്ളലാഭം മുന്നിൽ കണ്ട് കേരളത്തിലെ നേഴ്‌സുമാരെ കൊള്ളയടിക്കാൻ ഇറങ്ങിത്തിരിച്ചെന്ന് റിപോർട്ടുകൾ. ഇത്തരം സ്വകാര്യ ഏജൻസികൾക്കെതിരേ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ശക്തമായ നിലപാടെടുക്കുന്നു.

റിക്രൂട്ട്മെന്റ് ചുമതലകൾ ഉള്ള എൻഎച്ച്എസ് ട്രസ്റ്റുകൾ നഴ്സുമാർക്ക് നൽകുന്ന സേവന-വേതന വ്യവസ്ഥകൾ കൃത്യമായി വിവരിച്ച്, സൗജന്യമായാണ് റിക്രൂട്ട്മെന്റ് നടത്തേണ്ടത്. ഇങ്ങനെ എത്തിക്കുന്ന ഓരോ നഴ്സുമാർക്കുവേണ്ടിയും ചെലവാകുന്ന തുകയ്ക്കൊപ്പം പ്രതിഫലമായ കമ്മിഷനും ട്രസ്റ്റുകളാണ് ഏജൻസിക്കു നൽകുന്നത്. ഉദ്യോഗാർഥിയിൽനിന്നും ഒരു പൗസപോലും വാങ്ങാൻ പാടില്ലെന്ന കർശന നിർദേശങ്ങളാണ് ഏജൻസികൾക്ക് എൻഎച്ച്എസ് ട്രസ്റ്റുകൾ നൽകിയിരിക്കുന്നത്. ഈ വ്യവസ്ഥയിലാണ് റിക്രൂട്ട്മെന്റ് ലൈസൻസ് നൽകുന്നത്.

ആയിരങ്ങളും ലക്ഷങ്ങളുമാണ് ആവശ്യപ്പെടുന്നത്. റജിസ്ട്രേഷൻ ഫീസ്, ഹാൻഡിലിംങ് ഫീസ് എന്നിങ്ങനെ പലപേരുകളിൽ തുടങ്ങിയിരിക്കുന്ന തട്ടിപ്പുകൾ ആയിരങ്ങളും ലക്ഷങ്ങളുമാണ് നഴ്‌സുമാരിൽ നിന്ന് ആവശ്യപ്പെടുന്നത് . ഇത്തരം ആരോപണങ്ങൾ തെളിഞ്ഞാൽ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മുന്നറയിപ്പും അധികൃതർ നൽകുന്നു.
ഇത്തരത്തിൽ പണം നൽകി ബ്രിട്ടനിലെത്താൻ ശ്രമിച്ചാൽ അവരെ ബ്ലാക്ക്‌ലിസ്റ്റിൽ പെടുത്തുമെന്നും എൻഎച്ച്എസ് അറിയിച്ചു
.
ഇന്ത്യയിൽ ഒരു ലക്ഷം രൂപവരെ ഓരോ ഉദ്യോഗാർഥികളിൽനിന്നും ചില ഏജൻസികൾ വാങ്ങുന്നതായി ആരോപണം ഉയർന്നിട്ടുള്ളതായി ഡെയ്‍ലി മെയിൽ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്ത്യയിൽനിന്നും ആകെ റിക്രൂട്ട്ചെയ്യാൻ എൻഎച്ച്എസ് ഉദ്ദേശിക്കുന്നത് മൂന്നു വർഷം കൊണ്ട് ആറായിരത്തോളം പേരെയാണ്.

നഴ്സിംങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി) ബ്രിട്ടനിലേക്കു വരാൻ വിദേശ നഴ്സുമാർക്ക് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയിൽ (ഐഇഎൽടിഎസ്) അടുത്തിടെ വരുത്തിയ ഇളവുകളും ഐഇഎൽടിഎസിനു പകരം ഒക്കിപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) പരീക്ഷ വിജയിച്ചാലും മതിയെന്ന വ്യവസ്ഥയും മറ്റും മുതലെടുത്താണ് സ്വകാര്യ ഏജൻസികൾ തട്ടിപ്പിന് ഇറങ്ങിയത്. ഇംഗ്ലീഷ് സംസാരഭാഷയായി ഉപയോഗിക്കുന്ന ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്കും നഴ്സിംങ് പഠനം ഇംഗ്ലീഷ് ഭാഷയിൽ പൂർത്തിയാക്കുന്നവർക്കും എൻഎംസി ചില ഇളവുകൾ അനുവദിച്ചിരുന്നു.

നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാൻ ഫിലിപ്പൈൻസ്, ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നും യോഗ്യരായ ഇരുപതിനായിരത്തോളം നഴ്സുമാരെ മൂന്നുവർഷംകൊണ്ട് റിക്രൂട്ട് ചെയ്യാൻ എൻഎച്ച്എസ് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആറായിരത്തോളം നഴ്സുമാരെയാണ് ഇന്ത്യയിൽനിന്നും ലക്ഷ്യമിടുന്നത്. 

കേരളത്തിലെ നഴ്സുമാർക്കെല്ലാം ബ്രിട്ടനിൽ പോകാമെന്ന തരത്തിലുള്ള വ്യാജ പ്രചാരണവും പണപ്പിരിവും ചില ഏജൻസികൾ നടത്തുന്നതിനെതിരെയാണ് അധികാരികൾ നൽകുന്ന ഈ മുന്നറിയിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (3 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (10 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (10 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (10 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (10 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (10 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (11 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (11 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (11 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (11 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (12 hours ago)

Malayali Vartha Recommends