രാമചന്ദ്രനെ കുടുക്കിയതാര്, പാവപ്പെട്ട രാമചന്ദ്രനെ ജയിലിലാക്കിയതിന് പിന്നില്‍ രണ്ട് പ്രമുഖ പ്രവാസി വ്യാവസായികളെന്ന് റിപ്പോര്‍ട്ടുകള്‍, രാമചന്ദ്രന്റെ ബിസിനസിലെ അമ്പരപ്പിക്കുന്ന വളര്‍ച്ച ചിലര്‍ക്ക് ഇഷ്ടമായില്ല,രാമചന്ദ്രന്റെ ബിസിനസ് പൊളിഞ്ഞ് കാണാന്‍ ചില പ്രമുഖ പ്രവാസി വ്യാവസായികള്‍ ആഗ്രഹിച്ചിരുന്നുവെന്ന് സൂചന

ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ് ലൈനുമായി വന്ന അറ്റ്‌ലസ് ജ്യൂവലറിയുട ഉടമ രാമചന്ദ്രന്റെ ജയില്‍വാസം തുടരുമെന്നാണ് സൂചന.സാധു മനുഷ്യനായ രാമചന്ദ്രനെ ചില പ്രമുഖര്‍ ചേര്‍ന്ന് കുടുക്കുകയായിരുന്നുവെന്നാണ് സൂചന.രാമചന്ദ്രനെയും കുടുംബത്തെയും കുടുക്കാന്‍ കളിച്ചിതിന് പിന്നില്‍ ചില പ്രമുഖ വ്യാവസായികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രാമചന്ദ്രന്റെ കുടുംബത്തെ രക്ഷിക്കാന്‍ അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഒമാനിലുള്ള ഹോസ്പിറ്റലുകള്‍ വില്‍ക്കുകയായിരുന്നു മുന്നിലുണ്ടായിരുന്ന വഴി. എന്നാല്‍ നല്ല രീതിയില്‍ നടക്കുന്നതാണെങ്കിലും ഈ ആശുപത്രകള്‍ വിറ്റുപോകില്ല എന്നാണ് സൂചന. നേരത്തെ ഇത് ബി ആര്‍ ഷെട്ടി ഏറ്റെടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മലായാളികളായ രണ്ട് വ്യവസായികളുടെ ഇടപടലിലൂടെ ഈ കച്ചവടം നടന്നില്ലെന്നാണ് സൂചന. ഈ സാഹചര്യമാണ് അനിശ്ചിമായ ജയില്‍ വാസം അറ്റ്‌ലസ് രാമചന്ദ്രന് നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ 1000 കോടിയുടെ കടബാധ്യത വീട്ടാന്‍ മറ്റൊരു രീതിയിലും രാമചന്ദ്രന് കഴിയില്ലെന്നാണ് വിവരം.
കൊച്ചിയിലെ സ്വര്‍ണ്ണ മുതലാളിയാണ് അറ്റ്‌ലസിനെതിരെ നീക്കം നടത്തിയത്. ഇത് വിജയിക്കുകയായിരുന്നു. ഇതോടെയാണ് ഒമാനിലെ കച്ചവടം പൊളിഞ്ഞതെന്നാണ് സൂചന.
റിയല്‍ എസ്‌റ്റേറ്റ് താല്‍പ്പര്യമുള്ള മറ്റൊരു മലയാളിയും രാമന്ദ്രനെതിരാണ്. ഇയാളുടെ രാഷ്ട്രീയസാമ്പത്തിക സ്വാധീനവും രാമചന്ദ്രന് വിനയായി മാറുകയാണ്. എന്തുകൊണ്ട് ഓമാനിലെ ആശുപത്രി ഷെട്ടി ഏറ്റെടുത്തില്ലെന്നത് ഇന്നും അജ്ഞാതമായി തുടരുകയാണ്.
ഇതിന് പിന്നിലെ ചില ഇടപെടലുകള്‍ നടന്നുവെന്നാണ് സൂചന. സ്വര്‍ണ്ണ ബിസിനസ്സില്‍ അറ്റ്‌ലസിനോട് പകയുള്ള വ്യവസായി കൊച്ചിയിലുണ്ട്. അറ്റ്‌ലസ് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് കടന്ന സാഹചര്യത്തില്‍ കരുതലോടെ ഇയാള്‍ കരുക്കള്‍ നീക്കി.
ഇതാണ് രാമചന്ദ്രന് വിനയായത്. തൃശൂരുകാരനായ പ്രവാസി വ്യവസായിയും ഇയാള്‍ക്ക് ഉറച്ച പിന്തുണ നല്‍കി. ഇതോടെയാണ് യുഎഇയിലെ ബാങ്കുകള്‍ രാമചന്ദ്രനെ അഴിക്കുള്ളിലാക്കിയത്.
ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ് ലൈനുമായാണ് അറ്റ്‌ലസ് ബിസിനസ്സ് നടത്തിയിരുന്നത്. പാവങ്ങളെ സഹായിക്കുന്ന തരത്തിലെ ഇടപെടല്‍. ഇതിനിടെ മരുമകന്‍ നടത്തിയ ചില ഇടപാടുകളാണ് രാമചന്ദ്രനെ കുടുക്കിയത്. ഇതോടെ രാമചന്ദ്രന്റെ മകള്‍ അഴിക്കുള്ളിലായി. മരുമകനും ജയിലിലാണ്. അതിന് ശേഷം രാമചന്ദ്രനും.
ഇതിന് മുമ്പ് രാമചന്ദ്രന്റെ മകന്‍ യുഎഇയില്‍ നിന്നും അമേരിക്കയിലേക്ക് കൂടുമാറി. പിടിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന വിശ്വാസം രാമചന്ദ്രനുണ്ടായിരുന്നു. അങ്ങനെയാണ് രാമചന്ദ്രന്‍ ദുബായില്‍ തന്നെ തുടര്‍ന്നത്.
പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ച് രാമചന്ദ്രനേയും ജയിലില്‍ അടയ്ക്കുകയായിരുന്നു പൊലീസ്. കടം വീട്ടാനുള്ള സാമ്പത്തിക കരുത്ത് തനിക്കുണ്ടെന്ന് രാമചന്ദ്രന്‍ പറഞ്ഞതു പോലും ബാങ്കുകള്‍ മുഖവിലയ്‌ക്കെടുത്തില്ല.
എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയില്‍ വളര്‍ന്ന സ്ഥാപനമായിരുന്നു അറ്റ്‌ലസ്. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രന്‍ എസ്ബിറ്റിയിലും ജോലി ചെയ്തിരുന്നു.
പിന്നീടാണ് ജൂവലറി ബിസിനസിലേക്ക് തിരിയുന്നത്. കുവൈറ്റ് കൊമേര്‍സ്യല്‍ ബാങ്കില്‍ 1974 മുതല്‍ 87 വരെ ജോലി ചെയ്ത കാലയളവിലായിരുന്നു കുവൈറ്റില്‍ അറ്റ്‌ലസ് ജൂവലറി തുടങ്ങിയത്.
30 വര്‍ഷം മുമ്പായിരുന്നു ഇത്. പിന്നീട് പടിപടിയായി ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വളര്‍ന്നുപടര്‍ന്നു. ഇതിനിടെയാണ് സിനിമാ നിര്‍മ്മാണ രംഗത്തും അഭിനയ രംഗത്തുമെല്ലാം എത്തിയത്.
അസൂയാവഹമായ വളര്‍ച്ച പൊടുന്നനെ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഓഹരി വിപണിയിലേക്ക് കൂടി പണം നിക്ഷേപിച്ചതോടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമചന്ദ്രന്റെ ഭാര്യ ഇന്ദു രാമചന്ദ്രന്റെ അവസ്ഥയും ഇപ്പോള്‍ ദയനീയമാണ്. അവരെ സഹായിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍.
https://www.facebook.com/Malayalivartha