Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ലക്ഷങ്ങൾ ലോണ്‍ എടുത്ത് പ്രതീക്ഷകളും സ്വപ്നങ്ങളും നെഞ്ചിലേറ്റി പഠിക്കാനായി ആ യുവാവ് കാനഡയിലേക്ക്... പക്ഷെ തൊട്ടടുത്ത ദിവസം മരണം സംഭവിച്ചപ്പോൾ അനാഥമായി ഒരു കുടുംബം

24 DECEMBER 2017 02:44 PM IST
മലയാളി വാര്‍ത്ത

കാനഡയിൽ ലംബ്ടൺ കോളേജിൽ പഠിക്കാൻ വേണ്ടിയായിരുന്നു ഈ 19 കാരൻ സഹജ് ജുനേജ ജലന്ധറിൽ നിന്ന് കാനഡയ്ക്ക് വിമാനം കയറിയത്. ടൊറന്റോയിൽ വിമാനമിറങ്ങിയ സഹജ് രണ്ട് ദിവസത്തിന് ശേഷം ദുരൂഹമായ സാഹചര്യത്തിൽ മരണമടഞ്ഞു.

ജലന്ധറിലെ ഗ്രീൻ മോഡൽ ടൗണിലാണ് സഹജിന്റെ കുടുംബം താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഉറങ്ങിയ ശേഷം പിറ്റേന്ന് രാവിലെ സഹജ് ഉണർന്നില്ല. ഡോക്ടർമാർ യുവാവ് ഉറക്കത്തിൽ മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് അച്ഛൻ ഇന്ദർജിത്ത് പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി ടൊറന്റോയിലെ മോർച്ചറിയിലാണ് സഹജിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

നാട്ടിലേക്ക് കൊണ്ടുവരാൻ വഴിയില്ലാതെ വിഷമിക്കുകയാണ് യുവാവിന്റെ കുടുംബം. മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെടണമെന്നാണ് കുടുംബത്തിന്റെ അഭ്യർത്ഥന. തന്റെ മകനെ കാനഡയിലേക്ക് അയയ്ക്കാൻ ഇതിനകം 12 ലക്ഷം രൂപ ചെലവാക്കി കഴിഞ്ഞെന്നും, ഉപജീവനത്തിനായി ഒരു ചെറിയ കട നടത്തുന്ന തനിക്ക് മൃതദേഹം കൊണ്ടുവരാനുള്ള ശേഷിയില്ലെന്നുമാണ് പിതാവ് പറയുന്നത്. വിദേശ കാര്യ മന്ത്രാലയത്തിലേക്ക് കത്തയച്ചുവെങ്കിലും ഇനിയും മറുപടിയൊന്നും ലഭിച്ചിട്ടില്ല.

സർക്കാർ സഹായമൊന്നും ലഭിച്ചില്ലെങ്കിൽ ആകെയുള്ള സമ്പാദ്യമായ വീട് വീറ്റ് പണമുണ്ടാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരിക മാത്രമാണ് മാർഗം അവശേഷിക്കുന്നത്. മകനെ കാനഡയ്ക്ക് അയച്ചത് ലോണെടുത്തും ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയുമാണെന്ന് അമ്മ അനുജുനേജ പറഞ്ഞു.

ജലന്ധറിലെ ഡൽഹി പബ്ലിക് സ്‌കൂളിൽ മികച്ച രീതിയിൽ പ്ലസ് ടു പാസായ ശേഷമാണ് സഹജ് കാനഡയിൽ ഉപരിപഠനം മോഹിച്ചത്. സുവർണക്ഷേത്രത്തിൽ പോയി അനുഗ്രഹം തേടിയ ശേഷമായിരുന്നു യാത്ര. ഇനി ഒരിക്കലും മകനെ ജീവനോടെ കാണാൻ കഴിയില്ലല്ലോയെന്ന കടുത്ത ദുഃഖത്തിലാണ് അമ്മ കഴിയുന്നത്. പ്രശ്‌നത്തിൽ ഇടപെട്ട വിദേശ കാര്യമന്ത്രാലയം വെള്ളിയാഴ്ച ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടിരുന്നു.

കാനഡയിൽ ക്രിസ്മസ് അവധിയായതിനാൽ മൃതദേഹം കൊണ്ടുവരുന്നതിന് കാലതാമസം നേരിടാൻ സാധ്യതയുണ്ട്. കേന്ദ്ര സർക്കാർ മൃതദേഹം കൊണ്ടുവരാൻ സാമ്പത്തിക സഹായം നൽകിയാൽ തന്നെ കാനഡയിലെ ഓഫീസുകൾ അടഞ്ഞുകിടക്കുന്നതാണ് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (8 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (8 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (8 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (9 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (9 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (9 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (9 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (10 hours ago)

Malayali Vartha Recommends