എബോള ബാധിതരെ കണ്ടെത്താന്‍ വിമാനത്താവളത്തില്‍ ഹൈടെക് കാമറകള്‍
എബോള ബാധിതര്‍ വിമാനത്താവളത്തിലത്തെുന്നത് കണ്ടത്തെി രോഗം പടരുന്നത് തടയാന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ എയര്‍വേസ് പ്രത്യേക കാമറകള്‍ സ്ഥാപിച്ചു. ഹീറ്റ് സെന്‍സറുകളുള്ള കാമറകള്‍ക്ക് വിമാനത്താവളത്തിലത്തെുന്നവരുടെ ശരീരോഷ്മാവ് തിട്ടപ്പെടുത്തി ചെറിയ പനിയുളളവരെപ്പോലും തിരിച്ചറിയാന്‍ കഴിയും. ഇത് രോഗബാധിതരെ കണ്ടത്തെി നടപടികള്‍ സ്വീകരിക്കാന്‍ വിമാനത്താവള അധികൃതരെ സഹായിക്കും. ഇത്തരം കാമറകള്‍ എച്ച്1 എന്‍1 വ്യാപിച്ച സമയത്തും ഖത്തര്‍ എയര്‍വേസ് ഉപയോഗിച്ചിരുന്നു.
എബോള വൈറസ് വ്യാപിക്കാതിരിക്കാന്‍ സൂക്ഷ്മത പാലിക്കുന്നുണ്ടെന്ന് യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കുകയാണ് ഖത്തര്‍ എയര്‍വേസ്. യാത്രക്കാരുടെയും ജീവനക്കാരുടെയും പൊതുജനത്തിന്‍െറയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രാദേശികവും അന്താരാഷ്ട്രതലത്തിലുമുളള ആരോഗ്യ ഏവിയേഷന്‍ സംഘടനകളുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്- ഖത്തര്‍ എയര്‍വേസ് വക്താവ് പറഞ്ഞു.https://www.facebook.com/Malayalivartha