ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്
ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ (ഐ.എ.എസ്.) അസോസിയേഷന് അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കുന്നു.
ഒമാന്‍ ഇന്‍ഷുറന്‍സ് കമ്പനി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ ഒരംഗം 950 ദിര്‍ഹമാണ് അടക്കേണ്ടത്. ഇതില്‍ അംഗങ്ങള്‍ 250 ദിര്‍ഹം അടച്ചാല്‍ മതി ബാക്കി 700 ദിര്‍ഹം അസോസിയേഷന് അടയ്ക്കും. എന്നാല്‍, അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും ഈ പരിരക്ഷ ആവശ്യമെങ്കില്‍ ഒരാള്‍ 950 ദിര്‍ഹം വീതം തന്നെ അടക്കണം. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷകള്‍ സപ്തംബര്‍ 15-ന് മുമ്പായി നല്‍കണം.
അംഗങ്ങള്‍ക്ക് വേണ്ടി തിരുവനന്തപുരം ആര്.സി.സി.യുമായി സഹകരിച്ച് ആരംഭിച്ച \'കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്\' എന്ന പദ്ധതിയില്‍ അംഗങ്ങള്‍ക്ക് സൗജന്യമായി ചേരാം. ഇതിനായി ഓരോ അംഗത്തിനും അടക്കേണ്ട 500 ദിര്‍ഹം ഇന്ത്യന്‍ അസോസിയേഷന് നല്‍കും. 50,000 രൂപ വരെയുള്ള ചികിത്സ ലഭിക്കുന്ന പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
https://www.facebook.com/Malayalivartha