സൗദിയില്‍ നബിക്കെതിരെ ട്വീറ്റ് നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍

സൗദിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത മലയാളി യുവാവ് അറസ്റ്റില്‍ . ആലപ്പുഴ സ്വദേശിയായ യുവാവ് ആണ് ജയിലിലായത്. ദമാമില്‍ ഡിസൈന്‍ എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്.
ജോലി ചെയ്യുന്ന സ്ഥലത്തെ സഹ പ്രവര്‍ത്തകയുമായുള്ള ചാറ്റിങ്ങിലാണ മോശമായ രീതിയില്‍ ഇസ്ലാമിനെ വിമര്‍ശിച്ചത്. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. അബദ്ധത്തില്‍ പറ്റിയതാണെന്ന് കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് യുവാവിനെ തുഖ്ബ ജയിലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha