Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫോമയുടെ റീജ്യണല്‍ കമ്മിറ്റി വിപുലീകരിച്ചു

26 APRIL 2013 07:09 AM IST
മലയാളി വാര്‍ത്ത.

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

ഫോമയുടെ ഷിക്കാഗോ റീജിയണല്‍ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുന്നതിനും, അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുമായി റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ഷിക്കാഗോയിലെ പ്രമുഖ സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലയിലെ പ്രഗത്ഭരായ പൊതുപ്രവര്‍ത്തകരായ വ്യക്തിത്വങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ വ്യത്യസ്‌തവും നൂതനവുമായ വിവിധ കര്‍മ്മപരിപാടികള്‍ക്ക്‌ തുടക്കംകുറിക്കുകയുണ്ടായി. ഒ.സി.ഐ കാര്‍ഡ്‌, പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ തുടങ്ങിയ പ്രവാസികളുടെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക്‌ മുന്‍നിരയില്‍ നിന്ന്‌ പ്രവര്‍ത്തിക്കുന്നതിനും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിനുമായി ബെന്നി വാച്ചാച്ചിറയെ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനായും, വര്‍ഗീസ്‌ മാളിയേക്കല്‍ കോ- ചെയര്‍മാനായും പ്രവര്‍ത്തനം ആരംഭിച്ചു. ഫോമയുടെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളെ ജനഹൃദയങ്ങളില്‍ എത്തിക്കുന്നതിനും വ്യത്യസ്‌തങ്ങളായ കര്‍മ്മപരിപാടികളുടെ ഏകീകരണത്തിനുമായി സിനു പലയ്‌ക്കത്തടത്തിനെ പബ്ലിക്‌ റിലേഷന്‍ ഓഫീസറുമായി യോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

2013-ലെ ഷിക്കാഗോ റീജിയണല്‍ കണ്‍വെന്‍ഷന്റെ വിപുലമായ ആഘോഷപരിപാടികള്‍ക്കായി ജോര്‍ജ്‌ തോട്ടപ്പുറം ജനറല്‍ കണ്‍വീനറായും, ഡൊമിനിക്‌ തെക്കെത്തല കണ്‍വീനറായും തെരഞ്ഞെടുക്കപ്പെട്ടു. കണ്‍വെന്‍ഷന്റെ ഫണ്ട്‌ റൈസിംഗ്‌ കമ്മിറ്റിക്ക്‌ ബെന്നി വാച്ചാച്ചിറ, സ്റ്റാന്‍ലി കളരിക്കമുറി, തമ്പി ചെമ്മാച്ചേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. കലാ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായ ഫോയുടെ `യുവജനോത്സവ്‌ 2013' ചെയര്‍മാനായി സാം ജോര്‍ജും, കോ- ചെയര്‍മാനായി സിനു പാലയ്‌ക്കത്തടവും, ജോജോ വെങ്ങാന്തറയും പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു.

ഫോമാ ഷിക്കാഗോ റീജിയന്റെ യൂത്ത്‌ വിംഗിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഭാവി പരിപാടികളെ കുറിച്ചും ജീന്‍ പുത്തന്‍പുരയില്‍ വിശദീകരിക്കുകയുണ്ടായി. പ്രസ്‌തുത യോഗത്തില്‍ ജോര്‍ജ്‌ തോട്ടുകണ്ടം ജോയിന്റ്‌ സെക്രട്ടറിയായും, രഞ്‌ജന്‍ ഏബ്രഹാം ട്രഷററായും ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ജോയിന്റ്‌ ട്രഷററായും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. ഫോമാ നാഷണല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കല്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, തമ്പി ചെമ്മാച്ചേല്‍, ബിജി എടാട്ട്‌ തുടങ്ങിയവര്‍ റീജിയണല്‍ കമ്മിറ്റി വിപുലീകരണത്തിന്‌ നേതൃത്വം നല്‍കി. പി.ആര്‍.ഒ സിനു പാലയ്‌ക്കടം അറിയിച്ചതാണിത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (1 minute ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (55 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (6 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (6 hours ago)

Malayali Vartha Recommends