Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

റഷ്യ-യുക്രെയിൻ യുദ്ധം ഉടൻ അവസാനിക്കും? റഷ്യ എല്ലാം വേണ്ടെന്ന് വച്ച് പിൻമാറാൻ ഒരു കാരണം കാത്ത് കണ്ണുനട്ടിരിപ്പ്, യുക്രൈനെ പുടിന് ഭയമോ? യുക്രെയ്ന് മേലുള്ള റഷ്യൻ അധിനിവേശവും സൈനിക ആക്രമണങ്ങളും അടിയന്തരമായി നിർത്താനും യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്ര നീതി ന്യായകോടതി ഉത്തരവ്...!

17 MARCH 2022 12:22 PM IST
മലയാളി വാര്‍ത്ത

ആഴ്ചകളായി തുടരുന്ന റഷ്യ-യുക്രെയിൻ യുദ്ധം അവസാനിക്കാൻ വഴിയൊരുങ്ങുന്നു. യുക്രൈൻ - റഷ്യ യുദ്ധം ഉടൻ അവസാനിക്കുമോ? യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാർ അണിയറയിൽ ഒരുങ്ങുന്നതായി യുക്രൈനിയൻ മാധ്യമങ്ങൾ റിപ്പോർട്ടുണ്ടായിരുന്നു. റഷ്യ എല്ലാം വേണ്ടെന്ന് വച്ച് പിൻമാറാൻ ഒരു കാരണം നോക്കി നിൽക്കുകയാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

നാറ്റോ അംഗത്വം എന്ന ആവശ്യത്തിൽ നിന്ന് യുക്രൈൻ പിൻമാറുകയും സൈന്യത്തിൽ നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്യുക എന്ന റഷ്യൻ ധാരണകൾ പാലിച്ചാൽ യുദ്ധം അവസാനിക്കാനുള്ള ഉടമ്പടികളുമായി സമാധാനക്കരാറിൻമേൽ ചർച്ചകൾ നടക്കുന്നതായാണ് ദ കീവ് ഇൻഡിപ്പെൻഡന്‍റ് എന്ന ഉക്രൈനിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നത്.

യുക്രൈൻ ഈ ധാരണകൾ പാലിക്കാൻ തയ്യാറായാൽ ഉടൻ റഷ്യൻ സൈന്യം യുക്രൈനിൽ നിന്ന് പിൻമാറുന്നതടക്കമുള്ള കാര്യങ്ങൾ സമാധാനക്കരാറിലുണ്ട് എന്നാണ് ഇന്നലെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സൈന്യം യുക്രെയ്നിൽ നിന്ന് പിൻമാറുന്നതടക്കമുള്ള കാര്യങ്ങൾ സമാധാനക്കരാറിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, യുക്രെയ്ന് മേലുള്ള റഷ്യൻ അധിനിവേശവും സൈനിക ആക്രമണങ്ങളും അടിയന്തരമായി നിർത്തണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും നെതർലൻഡ്സ് ഹേഗിലെ അന്താരാഷ്ട്ര നീതി ന്യായകോടതി ഉത്തരവിട്ടു.റഷ്യൻ സൈനിക നീക്കം ചൂണ്ടിക്കാട്ടി യുക്രെയ്ൻ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.

വളരെ പെട്ടന്ന് തന്നെ സൈനിക നീക്കം നിർത്താൻ ഉത്തരവിടണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയോട് യുക്രെയ്നിയൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഹേഗിലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

''റഷ്യൻ ഫെഡറേഷൻ കേസിൽ അന്തിമവിധി വരുന്നത് വരെ, യുക്രൈനിൽ ഫെബ്രുവരി 24 മുതൽ തുടങ്ങി വരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണം'', എന്നാണ് കോടതിയുടെ ഉത്തരവ്. രണ്ടിനെതിരെ 13 വോട്ടുകൾ നേടിയാണ് ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

റഷ്യൻ സൈനികനീക്കം ചൂണ്ടിക്കാട്ടി യുക്രൈനാണ് കോടതിയെ സമീപിച്ചത്. യുക്രൈനിയൻ സർക്കാർ നൽകിയ അപേക്ഷയിൽ, റഷ്യ യുക്രൈനിൽ നടത്തുന്നത് വംശഹത്യയാണെന്നും, ക്രൂരമായ സൈനികാക്രമണമാണെന്നും ആരോപിക്കുന്നു.

കേസുമായി സഹകരിക്കാൻ ആദ്യഘട്ടത്തിൽ റഷ്യ തയ്യാറായിരുന്നില്ല. പിന്നീട് കേസിന്‍റെ വാദം നടക്കുമ്പോൾ യുക്രെയ്നിന്റെ വാദങ്ങൾക്കെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ റഷ്യ രൂക്ഷ വിമർശനം ഉയർത്തുകയായിരുന്നു. സ്വയം സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് റഷ്യ യുക്രെയ്നെ ആക്രമിച്ചതെന്നുമായിരുന്നു റഷ്യയുടെ വാദം.

എന്നാൽ റഷ്യയുടെ വാദങ്ങൾ പാടെ തള്ളിയാണ് യുക്രെയ്നിൽ റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിച്ചെ മതിയാകുവെന്ന് കോടതി ആവശ്യപ്പെട്ടത്.അതേസമയം, ഇന്നും റഷ്യൻ സേന യുക്രെയിനിൽ അതിശക്തമായ ആക്രമണം തുടരുകയാണ്. ചെർണീവിൽ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ പത്ത് യുക്രെയിൻ പൗരന്മാരെ റഷ്യൻ സൈന്യം വെടിവച്ച് കൊന്നു. കീവിലെ അമേരിക്കൻ എംബസി ആക്രമണം സ്ഥിരീകരിച്ചു.

റഷ്യൻ ആക്രമണത്തിനെതിരെ യുക്രെയിൻ അന്തർദേശീയ കോടതിയിൽ നൽകിയ കേസിൽ വിധിയായി. എത്രയും വേഗം റഷ്യ, യുക്രെയിനിലെ സൈനികനടപടി അവസാനിപ്പിക്കണമെന്നാണ് യുഎൻ അന്താരാഷ്‌ട്ര കോടതി ഉത്തരവ്.നാറ്റോ സൈന്യത്തെ വിന്യസിക്കില്ലെന്ന് സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടെൻബെർഗ് അറിയിച്ചു. കോടതി വിധി തങ്ങൾക്ക് അനുകൂലമാണെന്നും യുദ്ധത്തിൽ തങ്ങൾക്ക് പൂർണ വിജയമാണെന്നും യുക്രെയിൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്‌കി പറഞ്ഞു.

അന്താരാഷ്‌ട്ര നിയമപ്രകാരമുള‌ള ഉത്തരവ് റഷ്യ ഉടനടി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയിനിലെ റഷ്യൻ അധിനിവേശം 21ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് സമാധാന ശ്രമങ്ങൾ സജീവമാകുന്നത്.ഇതിനിടെ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി, വേൾഡ് ട്രേഡ് സെന്‍റർ ആക്രമണവും പേൾ ഹാർബർ ആക്രമണവുമായെല്ലാം സമാനതകളുള്ളതാണ് റഷ്യയുടെ യുക്രൈൻ അധിനിവേശമെന്ന് ആരോപിച്ചു.

വ്യോമനിരോധിതമേഖലയായി യുക്രൈനെ പ്രഖ്യാപിക്കാനുള്ള ആവശ്യം യൂറോപ്യൻ യൂണിയനോ നാറ്റോയോ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് തനിക്ക് വ്യക്തമായതായി പറഞ്ഞ സെലൻസ്കി, അതേസമയം, യുദ്ധത്തിൽ റഷ്യയെ പ്രതിരോധിക്കാൻ യുക്രൈനെ സഹായിക്കണമെന്ന ആവശ്യം വീണ്ടും യു എസ് കോൺഗ്രസിന് മുന്നിൽ വച്ചു. ''ഞങ്ങൾക്ക് നിങ്ങളെ ഇപ്പോൾ ആവശ്യമുണ്ട്'', സെലൻസ്കി പറ‌ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാറെ വെറുതെ വിട്ടു  (11 minutes ago)

ചെന്നൈ വിമാനത്താവളത്തില്‍ തീപിടിത്തം  (22 minutes ago)

കറുകച്ചാലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്  (35 minutes ago)

പ്രവാസിയുടെ ബാഗ് മോഷ്ടിച്ച കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി  (44 minutes ago)

യു‌എസ്‌ടിയും, മുത്തൂറ്റ് ഫിൻകോർപ്പും മറ്റു ഗ്രൂപ്പ് കമ്പനികളും 500 കോടി രൂപ മൂല്യമുള്ള ആറു വർഷ കരാർ ഒപ്പുവച്ചു  (57 minutes ago)

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി  (1 hour ago)

ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു;  (1 hour ago)

തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...  (1 hour ago)

യുഎഇയിൽ മൂടൽമഞ്ഞും മഴയും കടൽ പ്രക്ഷുബ്ധമാകും കനത്ത ജാഗ്രതാ നിർദ്ദേശം... തൊഴിലിടങ്ങളിൽ മുൻകരുതലുകൾ  (1 hour ago)

ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിച്ച യുവതിക്ക് പണം നഷ്ടമായി; കുവൈത്തിൽ വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പ് സൈബർ തട്ടിപ്പുകൾ വർധിക്കുന്നു  (1 hour ago)

പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച കൊടുംകുറ്റവാളി അഴകുരാജയെ വെടിവച്ച് കൊന്നു  (2 hours ago)

ഫൈസൽ ബിൻ മിശ്അൽ രാജകുമാരന്റെ ഇടപെടൽ ... ബാലികയ്ക്ക് തണലായി അൽ ഖസീം ഗവർണർ കണ്ണ് നിറയ്ക്കുന്ന കാഴ്ച !!  (2 hours ago)

ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ തീകൊളുത്തി കൊന്നു  (2 hours ago)

ഹിമാചലില്‍ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണം  (2 hours ago)

Malayali Vartha Recommends