Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

യുഡിഎഫ് തരംഗം യു കെയിലുടനീളം' - ഐഒസി നേതൃത്വത്തിലെ ആവേശാഘോഷങ്ങളിൽ ചെണ്ടമേളവും പൂത്തിരിയും മധുര വിതരണവും

07 MAY 2026 05:22 PM IST
മലയാളി വാര്‍ത്ത

നൂറ്റിരണ്ട് സീറ്റുകൾ നേടി കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശം കടൽ കടന്ന് യു കെയിലുടനീളം വ്യാപിച്ചു. ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിദ്‌ലാന്ഡ്സ് ഏരിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വിജയാഘോഷങ്ങൾ ആവേശഭരിതമായ കാഴ്ചയായി മാറി. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ ഒരു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന്റെ ശുഭപര്യവസാനം ആഘോഷിച്ചത്. പല സ്ഥലങ്ങളിലും കൂട്ടമായി എത്തിയ പ്രവർത്തകർ ചെണ്ടമേളവും പൂത്തിരി കത്തിച്ചും മുദ്രാവാക്യം മുഴക്കിയും യുഡിഎഫിന്റെ മഹാവിജയം ആഘോഷമാക്കി.

ബോൾട്ടണിൽ പ്രവർത്തകർക്ക് തത്സമയം വോട്ടെണ്ണൽ കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കിയിരുന്നു. ഓൾഡ്ഹാം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി. പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിതിൻ ജയിംസ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ബെന്നി ജോസഫ് നന്ദിയും രേഖപ്പെടുത്തി. മുതിർന്ന നേതാക്കളായ സോണി ചാക്കോ, ഷാജി ഐപ്പ്, ബേബി ലൂക്കോസ്, യൂത്ത് കോൺഗ്രസ് യു കെ പ്രതിനിധി അഖിൽ ജോസ് എന്നിവർ സംസാരിച്ചു.

ചെണ്ടമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ ഐ ഓ സി (യു കെ) – നോർത്തംപ്റ്റൺ റീജിയൻ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, റീജിയൻ പ്രസിഡന്റ് ജോർജ് ജോൺ, ജനറൽ സെക്രട്ടറി റെജിസൺ എന്നിവർ നേതൃത്വം നൽകി. ഐ ഓ സി (യു കെ) – സ്റ്റോക്ക്-ഓൺ-ട്രെന്റ് യൂണിറ്റ് പുലർച്ചെ മൂന്ന് മണി മുതൽ തന്നെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോഷി വർഗീസ്, വിജീ കെ.പി., ഷിജോ എന്നിവർ നേതൃത്വം നൽകി.

പീറ്റർബോറോയിൽ പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തും നടത്തിയ ആഘോഷങ്ങൾക്ക് ഐ ഓ സി (യു കെ) യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ എന്നിവർ നേതൃത്വം നൽകി. ലിവർപൂളിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത്, വൈസ് പ്രസിഡന്റ് ജിറിൽ ജോർജ്, സജോയ് ജോസഫ്, അഖിൽ അജി, അനീഷ് മണ്ണൂർ, ആൽബി അനീഷ്, ജെറി ജോസ്, ജിജോ പോൾ എന്നിവർ നേതൃത്വം നൽകി. സ്കോട്ട്ലൻഡിൽ നടന്ന ആഘോഷങ്ങൾക്ക് കേരള ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം ഷോബിൻ സാം, യൂണിറ്റ് പ്രസിഡന്റ് മിഥുൻ മോഹൻ, ബിജു വർഗീസ്, ഡയാന പോളി, നികിത കോശി, ഷിജി വർഗീസ്, അലക്സ് ജോസഫ് എന്നിവർ നേതൃത്വം വഹിച്ചു. പ്രസ്റ്റൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷങ്ങൾക്ക് യൂണിറ്റ് പ്രസിഡന്റ് ബിബിൻ കാലായിൽ നേതൃത്വം നൽകി.

വൂളർഹാംപ്റ്റണിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ടോം, ബ്രൂസ്ലി, ജസ്റ്റിൻ, സിറിൽ എന്നിവർ നേതൃത്വം നൽകി. ലെസ്റ്ററിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ഐ ഓ സി (യുകെ) - ലെസ്റ്റർ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ജെസു സൈമൺ, സുമിൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. രാഷ്ട്രീയ ആവേശത്തിനൊപ്പം സാംസ്‌കാരിക നിറവും ചേർന്നപ്പോൾ യു കെയിലുടനീളം സംഘടിപ്പിച്ച വിജയാഘോഷങ്ങൾ കൂടുതൽ ഉജ്ജ്വലമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...  (2 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ എത്തിയ എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു  (4 minutes ago)

ബാങ്ക് പണിമുടക്ക്: സഹകരണ ബാങ്കുകൾ സാധാരണനിലയിൽ പ്രവർത്തിക്കും  (6 minutes ago)

13 കോടിയിലേറെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയതിൽ ഗ്യാനേഷ് കുമാറിൻ്റെ ഏകാധിപത്യപരവും നിയമവിരുദ്ധവുമായ ഇടപെടലാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്; ആഞ്ഞടിച്ച് സിപിഐഎം നേതാവ് പി രാജീവ്  (7 minutes ago)

അമ്മയെ തനിച്ചാക്കി മകൻ രക്ഷപെട്ടില്ല! നടുക്കുന്ന നോയിഡ ദുരന്തം...  (13 minutes ago)

NAVIK ഇന്ത്യൻ ജി.പി.എസ് പ്രതിസന്ധിയിൽ,  (14 minutes ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (15 minutes ago)

മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...  (22 minutes ago)

Major drug bust lജീവന്‍ പണയം വെച്ച് സാഹസിക ഓപ്പറേഷന്‍  (26 minutes ago)

Benjamin Netanyahu യു.എന്നിൽ നാടകീയ രംഗങ്ങൾ  (42 minutes ago)

Kadackal- SI പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ..  (47 minutes ago)

ലക്ഷക്കണക്കിന് ഫോണുകളിൽ അടിയന്തര സൈറൺ! സുനാമിയല്ല, പക്ഷേ... 6 ജില്ലകളിൽ വരുന്നത് കനത്ത മഴ  (1 hour ago)

ഭൂമി ചുട്ടുപൊള്ളും; ലക്ഷക്കണക്കിന് മരണം! വരുന്നു ഭീതിദമായ 'സൂപ്പർ എൽനിനോ...  (1 hour ago)

' ഞങ്ങള്‍ എന്നും സ്വര്‍ണം വാങ്ങും, ലേഡി വ്ലോഗറുടെ ഹോം ടൂർ വീഡിയോ ഇട്ടതേ ഓർമ്മയുള്ളൂ യൂട്യൂബറിന്റെ ലോക്കർ കുത്തിത്തുറന്നു  (1 hour ago)

ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചിൽ പിണറായിക്ക് അഗ്നിപരീക്ഷ! ഇ.ഡിയുടെ രഹസ്യ നീക്കത്തിൽ വിയർത്ത് വിജിലൻസ്...  (1 hour ago)

Malayali Vartha Recommends