കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജൂണ്‍ 13ന് വിയന്ന സന്ദര്‍ശിക്കും

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും എറണാകുളംഅങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജൂണ്‍ 13ന് വിയന്ന സന്ദര്‍ശിക്കുകയും മലയാളി കത്തോലിക്ക സമൂഹത്തോടൊപ്പം ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യും.
ജൂണ്‍ 13ന് വിയന്ന അന്തരാഷ്ട്ര വിമാന താവളത്തില്‍ എത്തുന്ന അദ്ദേഹത്തെ ഇന്ത്യന്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ പുതിയ ഭാരവാഹികള്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കും. ജൂണ്‍ 14 (ശനി) രാവിലെ 8 മണിയ്ക്ക് അദ്ദേഹം മൈഡ്‌ലിങ്ങ് ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
https://www.facebook.com/Malayalivartha