മസ്‌ക്കറ്റിലെ ആഡംബരകപ്പല്‍ രംഗത്തേക്ക് ഇന്ത്യന്‍ കപ്പലുകളും...

മസ്‌കത്തിലെ ആഡംബര കപ്പല്‍ രംഗത്തേക്ക് ഇന്ത്യന്‍ കപ്പലുകളും . ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികളെയും വഹിച്ചുള്ള ആദ്യ ആഡംബര കപ്പല്‍ ഈ വര്‍ഷം മത്ര തുറമുഖത്തെത്തും. ജി.സി.സി അടക്കം രാജ്യങ്ങള്‍ താണ്ടി കടന്നുപോവുന്ന സെന്‍ ക്രൂയിസസിന്റെ ജാലേഷ് ക്രുയിസസ് എന്ന ആഡംബര കപ്പലാണ് മത്ര സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് എത്തുന്നത്.
സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതതയിലുള്ള എസല്‍ ഗ്രൂപ് ഓഫ് ക്രൂയിസ് ബിസിനസാണ് സര്‍വിസ് ആരംഭിക്കുന്നത്. ഇന്ത്യന്‍ തുറമുഖമായ മുംബൈയില്‍നിന്ന് ഏപ്രില്‍ 17നാണ് കപ്പല്‍ യാത്ര ആരംഭിക്കുന്നത്. ചെന്നൈ, കൊച്ചി, േഗാവ തുറമുഖങ്ങള്‍ വഴി കടന്നുപോകുന്ന ആഡംബര കപ്പല്‍ മസ്‌കത്ത്, അബൂദബി, ദുബൈ, കൊളംബോ, മലേഷ്യ, സിംഗപൂര്‍ രാജ്യങ്ങളും സന്ദര്‍ശിക്കും. രണ്ടായിരം പേര്‍ക്കുള്ള സൗകര്യമാണ് കപ്പലിലുള്ളത്. മത്ര തുറമുഖത്ത് നിരവധി യുറോപ്യന്‍ ആഡംബര കപ്പലുകള്‍ നേരത്തെ തന്നെ എത്താറുണ്ട്. അടുത്തകാലത്തായി ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കപ്പല്‍ യാത്രക്കാരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് നിരവധി കപ്പലുകള്‍ വര്‍ഷംതോറും എത്താറുണ്ട്. ഇത്തരം കപ്പലുകളില്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഒമാനിലെത്തുന്നത്.
ഒമാനിലെ പ്രകൃതി സവിശേഷതകളും മറ്റ് സൗകര്യങ്ങളും പ്രത്യേകതകളും വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി ഒമാനെ മാറ്റിയിട്ടുണ്ട്. ഏഷ്യയിലെ പ്രമുഖ രാജ്യമായ ഇന്ത്യയുംകൂടി ഈ മേഖലയിലെത്തുന്നതോടെ വിനോദ സഞ്ചാര മേഖലക്ക് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും
"
https://www.facebook.com/Malayalivartha

























