Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!

യുഎഇയില്‍ വില്‍പ്പനയ്ക്കായുള്ള ആഭരണങ്ങളിലും വിലകൂടിയ ലോഹങ്ങളിലും ഔദ്യോഗിക മുദ്ര നിര്‍ബന്ധമാക്കി

28 JANUARY 2019 03:13 PM IST
മലയാളി വാര്‍ത്ത

യു.എ.ഇ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കായി എത്തുന്ന ആഭരണങ്ങള്‍, വിലകൂടി ലോഹങ്ങള്‍, കല്ലുകള്‍ എന്നിവയില്‍ ഔദ്യോഗിക മുദ്ര നിര്‍ബന്ധമാക്കി. രാജ്യത്തെ ഉപഭോക്താക്കളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് എമിറേറ്റ്‌സ്ഫസ്റ്റാന്‍ഡേഡൈസേഷന്‍ മെട്രോളജി (എസ്മ) ഇതിനുള്ള നടപടി സ്വീകരിച്ചത്.

മൂല്യമേറിയ കല്ലുകള്‍, ലോഹങ്ങള്‍ എന്നിവയുടെ കച്ചവടത്തിലും അവയിലെ മുദ്രണത്തിലും മേല്‍നോട്ടമേര്‍പ്പെടുത്തുന്നതിന് വിളക്കിച്ചേര്‍ക്കുന്ന വസ്തുക്കളുടെ ശതമാന നിരക്കിനും അതോറിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. സാമ്പത്തിക മന്ത്രിയും എസ്മ ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സഈദ് ആല്‍ മന്‍സൂറിയുടെ അധ്യക്ഷതയില്‍ നടന്ന എസ്മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

യു.എ.ഇ ഫെഡറല്‍ നിയമ പ്രകാരം സ്വര്‍ണം, ആഭരണം എന്നിവയുടെ ഭാരം വര്‍ധിപ്പിക്കുന്നതിന് വേണ്ടി വിളക്കി ചേര്‍ക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നത് തടയപ്പെട്ടിട്ടുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കള്‍, രാസവസ്തുക്കള്‍, എണ്ണ, വാതകം മേഖലകളിലെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് എസ്മ ഡയറക്ടര്‍ ബോര്‍ഡ് 16 മാനദണ്ഡങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.
യു.എ.ഇ മാര്‍ക്കറ്റിലെ ഉല്‍പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥ ശാക്തീകരിക്കുന്നതിനും വേണ്ടിയാണിത്. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തദ്ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണാഭരണങ്ങളിലും വിലകൂടിയ ലോഹങ്ങളിലും ഔദ്യോഗിക മുദ്ര പതിപ്പിക്കുന്നത് ഉപഭോക്താക്കളെയും കച്ചവടക്കാരെയും തട്ടിപ്പുകളില്‍ പെടാതെ സംരക്ഷിക്കുമെന്ന് സുല്‍ത്താന്‍ ബിന്‍ സഈദ് ആല്‍ മന്‍സൂറി പറഞ്ഞു. ലോഹങ്ങളുടെ സംശുദ്ധതയെ കുറിച്ചുള്ള വിശ്വാസ്യത വര്‍ധിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം  (2 minutes ago)

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍  (8 minutes ago)

കൊലപാതകവുമല്ല സമാധിയുമല്ല നെയ്യാറ്റിൻകര ​ഗോപൻ സ്വാമിക്ക് അന്ന് രാത്രി സംഭവിച്ചത് ഇതാണ്  (13 minutes ago)

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി  (19 minutes ago)

Ann-Mary- # YOUTUBE CHANNEL 2025ലെ ഓണാഘോഷ ദൃശ്യങ്ങൾ  (20 minutes ago)

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (34 minutes ago)

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (43 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (1 hour ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (1 hour ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (3 hours ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (4 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (4 hours ago)

Malayali Vartha Recommends