Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

അബുദാബിയില്‍ ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യുഎഇ സര്‍ക്കാരിന്റെ അപൂര്‍വ ബഹുമതി, ഭരണാധികാരികള്‍ക്ക് ലോകം കയ്യടിക്കുന്നു

02 FEBRUARY 2019 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ്‌ 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കൾ പങ്കെടുത്തു

സ്വന്തം ജീവിതം കുടുംബത്തിന് നൽകി, ഒടുവിൽ മരുന്നിന് ഗതിയില്ലാതെ തെരുവിൽ! ഈ യുവാവിനെ രക്ഷിക്കൂ...

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...

യു എ ഇ ഭരണാധികാരികളെ മത മൗലിക വാദികളെന്ന് ആക്ഷേപിക്കുന്നവര്‍ അറിയണം മാര്‍പ്പാപ്പയെ ആ രാജ്യം എങ്ങനെ സ്വീകരിക്കുന്നുവെന്ന്. ഞായറാഴ്ച മുതല്‍ അബുദാബിയില്‍ ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യുഎഇ സര്‍ക്കാരിന്റെ അപൂര്‍വ ബഹുമതി. മാര്‍പാപ്പയുടെ ചൊവ്വാഴ്ചത്തെ ദിവ്യബലിയില്‍ പങ്കെടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരടക്കമുള്ളവര്‍ക്കെല്ലാം യുഎഇ അവധി നല്‍കി. യുഎഇ കിരീടാവകാശിയും സൈനിക ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാന്റെ ക്ഷണം സ്വീകരിച്ചാണ് കത്തോലിക്കാ സഭയുടെ ആഗോള പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പ ത്രിദിന സന്ദര്‍ശനത്തിനെത്തുന്നത്.

അബുദാബി സഈദ് സ്‌പോര്‍ട്‌സ് സെന്ററില്‍ ചൊവാഴ്ച രാവിലെ നടക്കുന്ന മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പെര്‍മിറ്റ് ലഭിച്ച രാജ്യത്തെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും അന്നേ ദിവസം അവധി പ്രഖ്യാപിച്ചതായി മനുഷ്യ വിഭവശേഷിക്കും എമിററ്റൈസേഷനുമായുള്ള മന്ത്രാലയം അറിയിച്ചു. വിദേശരാഷ്ട്ര തലവന്‍മാരുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അവധി നല്‍കുന്ന പതിവ് യുഎഇയില്‍ ഇല്ല. ദിവ്യബലിക്കായി സ്‌പോര്‍സ് സെന്ററിലേക്കു പോകുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും യുഎഇയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നു സൗജന്യ യാത്രാസൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കാനാണ് ഫെബ്രുവരി അഞ്ചിന് അവധി പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. പത്തു ലക്ഷത്തോളം വിശ്വാസികളുള്ള ഗള്‍ഫ് മേഖലയില്‍ 1,35,000 പേര്‍ക്കാണു ദിവ്യബലിയില്‍ പങ്കെടുക്കാന്‍ സൗജന്യ പാസ് ലഭിച്ചത്.

ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെ യുഎഇ സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അബുദാബിയില്‍ ഉജ്വല വരവേല്പു നല്‍കും. കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാന്റെ നേതൃത്വത്തില്‍ ഉന്നതസംഘം മാര്‍പാപ്പയെ സ്വീകരിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഗള്‍ഫ് നട്ടിലെത്തുന്നത്. കത്തോലിക്കാ സഭയുടെ ആഗോള പരമാധ്യക്ഷനും ലോക സമാധാനത്തിന്റെ നായകനുമായ ഫ്രാന്‍സിസ് മാര്‍പാപ്പ ഗള്‍ഫ് ലോകത്തെ പ്രബലമായ യുഎഇയില്‍ നടത്തുന്ന ത്രിദിന സന്ദര്‍ശനം സുപ്രധാനവും ചരിത്രപ്രധാനവും ആണെന്നു വത്തിക്കാനും യുഎഇയും അറിയിച്ചു. വിവിധ മതവിശ്വാസികളും അല്ലാത്തവരും പരസ്പരം അംഗീകരിച്ചു സഹവര്‍ത്തിത്വത്തോടെ ജീവിക്കണമെന്ന സന്ദേശമാണു മാര്‍പാപ്പയുടെ സന്ദര്‍ശനത്തിലൂടെ തെളിയിക്കുന്നതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഫെബ്രുവരി നാലിന് വൈകുന്നേരം അബുദാബി ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുന്ന മാര്‍പാപ്പ, അവിടെ മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. അഞ്ചാം തീയതി രാവിലെ 10.30ന് അബുദാബി സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മാര്‍പാപ്പയുടെ ദിവ്യബലിയും പ്രസംഗവും. സ്‌റ്റേഡിയത്തിലും പരിസരങ്ങളിലുമായി ഒന്നേകാല്‍ ലക്ഷം വിശ്വാസികള്‍ക്കു മാത്രമേ ദിവ്യബലിയില്‍ നേരിട്ട് പങ്കെടുക്കാനാകുകയുള്ളൂവെന്ന് യുഎഇ, ഒമാന്‍, യെമന്‍ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക് വികാര്‍ ബിഷപ് ഡോ. പോള്‍ ഹിന്‍ഡര്‍ ഒഎഫ്എം പറഞ്ഞു. സമൂഹ ദിവ്യബലിക്കു മുന്പായി അബുദാബി കത്തീഡ്രല്‍ പള്ളിയും മാര്‍പാപ്പ സന്ദര്‍ശിക്കും. ഗള്‍ഫ് മേഖലയില്‍ പത്തു ലക്ഷത്തോളം കത്തോലിക്കര്‍ ഉള്ളതിനാല്‍ സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക് പ്രവേശനത്തിനായി പ്രത്യേക പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍പാപ്പയുടെ ത്രിദിന യുഎഇ സന്ദര്‍ശന പരിപാടികളുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. സന്ദര്‍ശനം ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെ ഫെബ്രുവരി മൂന്ന് ഞായര്‍ ഉച്ചയ്ക്ക് 1.00ന് റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക പേപ്പല്‍ വിമാനത്തില്‍ യാത്ര പുറപ്പെടും. രാത്രി 10.00ന് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ സ്വീകരണം. തുടര്‍ന്ന് വിശ്രമം. നാല് തിങ്കള്‍ ഉച്ചയ്ക്ക് 12.00 പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണം. 12.20 കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാനുമായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ചര്‍ച്ച. വൈകുന്നേരം അഞ്ച് യുഎഇ സ്ഥാപകനേതാവ് ഷെയ്ഖ് സഈദിന്റെ പേരിലുള്ള ഗ്രാന്‍ഡ് മോസ്‌കില്‍ മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി സ്വകാര്യ യോഗം. വൈകുന്നേരം 6.10 ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പയുടെ പ്രഭാഷണം. അഞ്ച് ചൊവ്വ രാവിലെ 9.15 കത്തീഡ്രല്‍ സന്ദര്‍ശനം. രാവിലെ 10.30 സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ ദിവ്യബലിയും സന്ദേശവും. ഉച്ചയ്ക്ക് 1.00 റോമിലേക്കു മടക്കം. വൈകുന്നേരം 5.00 റോമിലെ ചംപീനോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.

അബുദാബി സഈദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുക്കാനെത്തുന്ന പതിനായിരക്കണക്കിനു വിശ്വാസികള്‍ക്ക് സൗജന്യ പാസിനു പുറമേ സൗജന്യ യാത്രാസൗകര്യവും. ഓരോ വിശ്വാസിക്കും ഓരോ എന്‍ട്രി ടിക്കറ്റും ഓരോ ട്രാന്‍സ്‌പോര്‍ട്ട് ടിക്കറ്റും സൗജന്യമായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. അടുത്ത ചൊവ്വാഴ്ച രാവിലെ 10.30നാണ് മാര്‍പാപ്പയുടെ ദിവ്യബലി. ഓരോ ടിക്കറ്റിലും എത്തേണ്ട സ്ഥലത്തിന്റെ വിവരവും സമയവും ഉണ്ടായിരിക്കും. ആവശ്യമായ അക്‌സസ് ഹബ് ടിക്കറ്റ് വാങ്ങാനെത്തുന്‌പോള്‍ വിശ്വാസികള്‍ക്ക് തെരഞ്ഞെടുക്കാം. പിന്നീട് ഹബ് മാറ്റാനാകില്ല. ഹബ് വരെ സ്വന്തം നിലയില്‍ എത്തേണ്ടതുണ്ട്. ഏതൊക്കെ മേഖലകളില്‍ നിന്ന് ഷട്ടില്‍ സര്‍വീസ് ഉണ്ടാകുമെന്ന വിവരം വൈകാതെ എല്ലാ ഇടവകകളിലും അറിയിക്കും. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ക്ക് യാസ് ഗേറ്റ്‌വേ അക്‌സസ് ഹബ് എന്നെഴുതിയ ടിക്കറ്റുകള്‍ ലഭിക്കും. യാസ് ദ്വീപില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഉണ്ടാകും. സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്ക് ഷട്ടില്‍ സര്‍വീസ് അവിടെനിന്നും ഉണ്ടാകും. വിദേശത്തുനിന്നെത്തുന്നവര്‍ക്കും യാത്രാ ടിക്കറ്റും അക്‌സസ് ഹബ് ടിക്കറ്റും വേണം. ദുബായി, അബുദാബി ഇടവകകളില്‍നിന്നു വിദേശത്തു നിന്നെത്തുന്നവര്‍ വാങ്ങണമെന്നും സംഘാടകര്‍ അറിയിച്ചു. ടിക്കറ്റുകള്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ചയോടെ ടിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, അറബിക്, ആഫ്രിക്കന്‍, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, ജര്‍മന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങിയ വിശ്വാസിസമൂഹങ്ങള്‍ അബുദാബിയിലെ മാര്‍പാപ്പയുടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (19 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (59 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (1 hour ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

Malayali Vartha Recommends