ഷാര്‍ജയില്‍ വിനോദ യാത്രയ്ക്കെത്തിയ ദമ്പതികള്‍ ഡെസേര്‍ട്ട് സഫാരിക്കിടെ വാഹനാപകടത്തില്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്
ഷാര്‍ജയില്‍ വിനോദ യാത്രയ്ക്കെത്തിയ ദമ്പതികള്‍ ഡെസേര്‍ട്ട് സഫാരിക്കിടെ വാഹനാപകടത്തില്‍ മരിച്ചു. ഗുജറാത്തിലെ ബറോഡ സ്വദേശികളായ വിനോദ്ഭായ് പട്ടേല്‍(47), ഭാര്യ രോഹിണിബെന് പട്ടേല്‍(42) എന്നിവരാണ് മരിച്ചത്. കുടുംബാംഗങ്ങളായ അഞ്ചുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. ഷാര്‍ജയില്‍ മരുഭൂമിയിലേക്കുള്ള സഫാരിക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞായിരുന്നു അപകടം.
രോഹിണി സംഭവസ്ഥലത്തുതന്നെ മരിച്ചു. മണിക്കൂറുകള്‍ക്കുശേഷം ആശുപത്രിയില്‍ ഹൃദയസ്തംഭനത്തിലാണ് വിനോദ് മരിക്കുന്നത്. കുടുംബക്കൂട്ടായ്മയില്‍ പങ്കെടുക്കുന്നതിനായി ഈ മാസം എട്ടിനാണ് ഇവര്‍ യുഎഇയില്‍ എത്തിയത്. ആദ്യമായാണ് ഇവര്‍ യുഎഇ സന്ദര്‍ശിക്കുന്നത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നു ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha