Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയെ കണ്ട് ഇനി പാകിസ്ഥാന്‍ പനിക്കേണ്ട... അടുത്ത രണ്ടു വര്‍ഷങ്ങളിലായി ഊര്‍ജ, നിര്‍മാണ മേഖലകളില്‍ ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി സൗദി അറേബ്യ

21 FEBRUARY 2019 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍, തുഷാറിനെ അജ്മാന്‍ ജയിലിലേക്ക് മാറ്റി... തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് അറസ്റ്റ്... പത്ത് വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം

സൗദിയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു; സെപ്തംബര്‍ 20 മുതല്‍ 23 വരെയാണ് അവധി

ഉറ്റവരും ഉടയവരും അടുത്തില്ലാതെ ഓണം ആഘോഷിക്കുന്ന പ്രവാസികൾ

ഗൾഫിലും താരമാകാൻ മോദി; രണ്ടാം അങ്കത്തിലും ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം നരേന്ദ്ര മോദി ഗൾഫ് പര്യടനത്തിനൊരുങ്ങുമ്പോൾ സന്ദർശനത്തിന് രാഷ്ട്രീയമായും പ്രാധാന്യം ഏറേ

പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇ സ്വദേശികള്‍ക്കായി പുതിയ വിസ ആരംഭിച്ച്‌ ഇന്ത്യ

അടുത്ത രണ്ടു വര്‍ഷങ്ങളിലായി ഊര്‍ജ, നിര്‍മാണ മേഖലകളില്‍ ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ (ഏകദേശം 7.10 ലക്ഷം കോടി രൂപ) നിക്ഷേപ പദ്ധതിയുമായി സൗദി അറേബ്യ. പെട്രോകെമിക്കല്‍സ്, റിഫൈനറി, അടിസ്ഥാന സൗകര്യ വികസനം, കൃഷി, നിര്‍മാണ മേഖല എന്നീ രംഗങ്ങളിലെ നിക്ഷേപ സാധ്യത ഡല്‍ഹിയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. പാക്കിസ്ഥാനില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് സൗദി പ്രഖ്യാപിച്ചത്. ഇന്ത്യക്ക് അഞ്ചിരട്ടി.

850 ഇന്ത്യന്‍ തടവുകാരെ ജയില്‍ നിന്ന് വിട്ടയയ്ക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥനമാനിച്ചാണ് തീരുമാനം.ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമാക്കി ഉയര്‍ത്തുമെന്നും പ്രധാനമന്ത്രിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം സൗദി കിരീടാവകാശി പ്രഖ്യാപിച്ചു.

ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് ക്വോട്ട 1.75 ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്താനുള്ള തീരുമാനവും സൗദി പ്രഖ്യാപിച്ചു. അതിനു തക്ക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനെ ആശ്രയിച്ചാണ് ഈ വര്‍ഷംതന്നെ ക്വോട്ട ഉയര്‍ത്തുന്ന കാര്യം തീരുമാനിക്കുക. സൗദി കിരീടാവകാശിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം വിവിധ രംഗങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കുന്ന അഞ്ചു ധാരണപത്രങ്ങളും ഒപ്പുവെച്ചു. ദേശീയ അടിസ്ഥാന സൗകര്യ നിധിയില്‍ നിക്ഷേപം നടത്തുന്നതിനാണ് ഒരു ധാരണപത്രം. പരസ്പര നിക്ഷേപ ബന്ധം വര്‍ധിപ്പിക്കുന്നതിന് ഇന്‍വെസ്റ്റ് ഇന്ത്യ, സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവ തമ്മില്‍ സഹകരണ ചട്ടക്കൂട് ഉണ്ടാക്കും. ഇന്ത്യക്കും സൗദിക്കുമിടയില്‍ പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 3.84 ലക്ഷമാക്കാന്‍ പാകത്തില്‍ നേരിട്ടുള്ള വിമാന സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കും. പ്രവാസികള്‍, സൗദി പൗരന്മാര്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടും. പ്രതിരോധ സഹകരണം വര്‍ധിപ്പിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് സംയുക്ത കര്‍മ സമിതി. സംയുക്ത നാവികാഭ്യാസം നടത്താന്‍ തീരുമാനിച്ചു. സമുദ്ര സുരക്ഷ, മറ്റു സുരക്ഷ വിഷയങ്ങള്‍, സൈബര്‍ ഭീകരത തടയല്‍ എന്നിവക്കായി ക്രിയാത്മക നടപടി.

നേരത്തെ, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ സമ്മര്‍ദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ നയതന്ത്ര പ്രതിനിധിയാണ് സൗദി അറേബ്യ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചിരിക്കുന്നു. ഇന്ത്യയിലേക്ക് സൗദിയുടെ നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു. സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയ ശേഷം സംയുക്തപ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യാന്തര സൗരോര്‍ജ സഖ്യത്തില്‍ പങ്കാളികളാകാന്‍ സൗദിയെ ക്ഷണിക്കുകയാണ്. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയുമായി പ്രത്യേക ചര്‍ച്ചയും പ്രതിനിധിതല ചര്‍ച്ചകളും നടന്നു. പുല്‍വാമ ഭീകരാക്രമണത്തിെന്റ പശ്ചാത്തലത്തില്‍ ഭീകരത പ്രതിരോധം, പാക് ബന്ധം എന്നിവയും ചര്‍ച്ചാവിഷയമായി. നേരത്തേ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ വിശിഷ്ടാതിഥിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഭീകരവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതികരിച്ചു. ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായ ഇന്ത്യയുമായി എല്ലാ സഹകരണത്തിനും തയാറാണ്. വരുംതലമുറയ്ക്ക് മികച്ച ഭാവി ലഭിക്കുന്നതിനു എല്ലാവരുമായും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

സൗദി കിരീടാവകാശിയുമായുള്ള ചര്‍ച്ചയില്‍ ഭീകരവാദവും അതിനു പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയും ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. ഇന്ത്യയും അറേബ്യന്‍ ഉപദ്വീപും തമ്മിലുള്ള ബന്ധം നമ്മുടെ ഡിഎന്‍എയില്‍ ഉള്ളതായി ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി നേരത്തേ വ്യക്തമാക്കിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (5 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (5 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (5 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (5 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (6 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (6 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (6 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (6 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (7 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (7 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (8 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (8 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (8 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (8 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (9 hours ago)

Malayali Vartha Recommends