Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!

അഞ്ചാമത് സൗദി ചലച്ചിത്ര മേളയില്‍ 340 ചിത്രങ്ങള്‍, വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രതിഭകള്‍ മേളയില്‍ സാന്നിധ്യമാകും

26 FEBRUARY 2019 11:58 AM IST
മലയാളി വാര്‍ത്ത

മാര്‍ച്ചില്‍ നടക്കുന്ന അഞ്ചാമത് സൗദി ചലച്ചിത്ര മേളയില്‍ 340 ചിത്രങ്ങള്‍ മത്സരത്തിനെത്തും. രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചു. കഴിഞ്ഞ ചിലച്ചിത്ര മേളയേക്കാള്‍ 60 ശതമാനത്തിലധികം ചിത്രങ്ങളാണ് ഇത്തവണ മാറ്റുരക്കാനെത്തുന്നത്. സൗദിയുടെ മാറുന്ന സാഹചര്യങ്ങളെ വ്യക്തമാക്കുന്നതാണ് ഇതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.കള്‍ച്ചറല്‍ ആര്‍ട്‌സ് ആന്റ് അസോസിയേഷനും കിങ് അബ്ദുല്‍ അസീസ് സന്റെര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചറും സംയുക്തമായാണ് സൗദിയിലെ അഞ്ചാമത് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് 21 മുതല്‍ 26 വരെ മേള അരങ്ങേറും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സ്വര്‍ണ പനയുടെ രൂപവും, ഫലകവും, കാഷ് അവാര്‍ഡുകളും ലഭിക്കും. 186 ഓളം ചെറു സിനിമകളും കുട്ടികള്‍ക്കായി 154 ആനിമേഷന്‍ സിനിമകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2008 ല്‍ ആണ് സൗദിയില്‍ ആദ്യമായി ചലച്ചിത്ര മേള സംഘടിപ്പിച്ചത്. ഇടക്ക് നിന്നുപോയ മേള ഇപ്പോള്‍ പൂര്‍വാധികം സജീവമാണ്.ചലച്ചിത്ര സംബന്ധമായ 10 സെമിനാറുകള്‍, 10 ശില്‍പശാലകള്‍ എന്നിവ മേളയുടെ ഭാഗമായി അരങ്ങേറും. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഓരോ ചിത്രത്തെ കുറിച്ചും ഓപ്പണ്‍ ഫോറവും ഒരുക്കും. വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രതിഭകള്‍ മേളയില്‍ സാന്നിധ്യമാകും.
ഗ്രൂപ്പുകളായാണ് ചിത്രങ്ങള്‍ മാറ്റുരക്കുക. കുട്ടികളുടെ വിഭാഗം, ഡോക്യുമെന്ററി സാമൂഹ്യ പ്രതിബദ്ധത, തുടങ്ങി വിവിധ തലങ്ങളില്‍ ചിത്രങ്ങള്‍ക്ക് മല്‍സരിക്കാം. ഏറ്റവും നല്ല കഥക്കും, തിരക്കഥക്കും, ഛായാഗ്രാഹകനും, എഡിറ്റിംഗിനുമൊക്കെ സമ്മാനങ്ങള്‍ നല്‍കും. ലബനോന്‍ സംവിധായകന്‍ ആന്റണി ഖലിഫ, ഈജിപ്തിലെ ഫിലിം മേക്കര്‍ നസറുല്ല , മൊറോക്കന്‍ സംവിധായകന്‍ ഹഖീം ബെന്‍ അബ്ബാസ്, സൗദി സംവിധായിക ഹന അല്‍ ഉമൈര്‍ എന്നിവര്‍ സിനിമയുടെ മൂല്യ നിര്‍ണയം നടത്തും.

തെരഞ്ഞെടുക്കപ്പെടുന്ന സിനിമകള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുക. മാറുന്ന കാലത്തെ സിനിമ സങ്കല്‍പങ്ങളും, സാധ്യതകളും, പ്രതീക്ഷകളുമൊക്കെ വിവിധ തലങ്ങളില്‍ മേളയില്‍ ചര്‍ച്ചയാകും. കേവലം ഒരു മേള എന്നതിലുപരി അറബ് മേഖലയില്‍ ചലച്ചിത്ര നിര്‍മാണ രംഗത്ത് പുത്തന്‍ പ്രവണതകള്‍ സൃഷ്ടിക്കുകയും യുവ സമൂഹത്തെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുകയുമാണ് മേള ലക്ഷ്യം വെക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍  (6 minutes ago)

കൊലപാതകവുമല്ല സമാധിയുമല്ല നെയ്യാറ്റിൻകര ​ഗോപൻ സ്വാമിക്ക് അന്ന് രാത്രി സംഭവിച്ചത് ഇതാണ്  (11 minutes ago)

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി  (17 minutes ago)

Ann-Mary- # YOUTUBE CHANNEL 2025ലെ ഓണാഘോഷ ദൃശ്യങ്ങൾ  (18 minutes ago)

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (32 minutes ago)

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (41 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (1 hour ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (1 hour ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (3 hours ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (4 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (4 hours ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (4 hours ago)

Malayali Vartha Recommends