ഇസ്‌ലാമിക രാഷ്ട്ര സംഘടനയായ ഒഐസിയുടെ 46ാം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയില്‍

ഇസ്‌ലാമിക രാഷ്ട്ര സംഘടനയായ ഒഐസിയുടെ (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍) 46ാം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയില്‍ എത്തി. വെള്ളി, ശനി ദിവസങ്ങളില്‍ അബുദാബിയിലാണ് ഒഐസി സമ്മേളനം നടക്കുന്നത്.
ഇത് ആദ്യമായാണ് ഒഐസി സമ്മേളനത്തില്‍ നിരീക്ഷകരാജ്യമായി ഇന്ത്യയെ ക്ഷണിക്കുന്നത്. ഇതിലേക്ക് ഇന്ത്യയെ വിളിച്ചതില്‍ നേരത്തേ പാക്കിസ്ഥാന്‍ പ്രതിഷേധമറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























