ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ കോഴിക്കോടിന് പിന്നാലെ മസ്‌കത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വിസും നിര്‍ത്തലാക്കുന്നു

ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ കോഴിക്കോടിന് പിന്നാലെ മസ്‌കത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വിസും നിര്‍ത്തലാക്കുന്നു. ഏപ്രില്‍ ഒന്നുമുതല്‍ സര്‍വിസ് ഉണ്ടാകില്ല. മുന്നറിയിപ്പില്ലാതെയാണ് സര്‍വിസ് നിര്‍ത്തലാക്കുന്നതെന്ന് ട്രാവല്‍ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇന്നലെ രാവിലെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. അന്വേഷിച്ചപ്പോള്‍ ജീവനക്കാരുടെ കുറവാണ് കാരണമെന്നാണ് പറഞ്ഞത്. ഏപ്രില്‍ മുതല്‍ ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കും.
സര്‍വിസ് പുനരാരംഭിക്കുന്നതിനെ കുറിച്ച് സൂചനയൊന്നുമില്ലെന്നും ഇവര്‍ പറഞ്ഞു. നേരത്തേ ജെറ്റ് എയര്‍വേസും കൊച്ചിയിലേക്കുള്ള സര്‍വിസ് നിര്‍ത്തലാക്കിയിരുന്നു. ഏപ്രില്‍ മുതല്‍ ഒമാന്‍ എയറും എയര്‍ഇന്ത്യ എക്‌സ്പ്രസും മാത്രമായിരിക്കും കൊച്ചിയിലേക്ക് ഉണ്ടാവുക.
"
https://www.facebook.com/Malayalivartha

























