യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാല് മരണം, മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

യുഎഇയില്‍ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് മരണം. മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍.സ്വദേശികളായ മൂന്ന് പേരും ഒരു വിദേശിയുമാണ് മരിച്ചത്. റാസ് അല്‍ ഖൈമയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് റോഡില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം നടന്നത്. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. മരിച്ചവരില്‍ രണ്ട് പേര്‍ക്ക് പത്തും രണ്ട് പേര്‍ക്ക് 18 വയസുമാണ് പ്രായം.
പത്തിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേരെ ഖലീഫാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
"
https://www.facebook.com/Malayalivartha

























