മസ്‌ക്കറ്റിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്‌നാട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം... മലയാളി സമൂഹവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഇവരുടെ വിയോഗവാര്‍ത്ത പ്രവാസികള്‍ കേട്ടത് ഞെട്ടലോടെ

വാഹനാപകടത്തില്‍ തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. നാഗര്‍കോവില്‍ സ്വദേശികളായ മാഹിന്‍ അബൂബക്കറും (55) മകന്‍ ഇര്‍ഫാനും (23) ആണ് മരിച്ചത്. അല്‍ അന്‍സാബില്‍ വ്യാഴാഴ്ച വൈകുന്നേരം നാലിന് ഇവര്‍ സഞ്ചരിച്ച യാരീസ് കാര്‍ ടിപ്പര്‍ ലോറിയുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ജിഫ്‌നൈനില്‍ ഒാേട്ടാ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു മാഹീന്‍. ഇര്‍ഫാനും ഇവിടെ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. അല്‍ അന്‍സാബിലെ ജോലിക്കു ശേഷം ജിഫ്‌നൈനിലെ സ്ഥാപനത്തിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്.
ജാസ്മിന്‍ ആണ് മാഹിന്‍ അബൂബക്കറിന്റെ ഭാര്യ. സഫാന്‍, ഷഫ്രിന്‍ എന്നിവര്‍ മറ്റുമക്കളാണ്. മബേലയില്‍ കുടുംബസമേതമായിരുന്നു താമസം. 28 വര്‍ഷമായി ഒമാനിലുള്ള മാഹീന്‍ ദീര്‍ഘനാള്‍ ദാര്‍സൈത്തിലായിരുന്നു താമസം.മലയാളി സമൂഹവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഇവരുടെ വിയോഗം പ്രവാസികള്‍ ഞെട്ടലോടെയാണ് കേട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച വൈകുന്നേരം അമിറാത്തില്‍ ഖബറടക്കി
https://www.facebook.com/Malayalivartha

























