ദുബായില്‍ ശക്തമായ പൊടിക്കാറ്റ്... സുരക്ഷിതമായ ഡ്രൈവിങിനുള്ള മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്ത്
ശക്തമായ പൊടിക്കാറ്റടിക്കുന്ന വേളയില്‍ സുരക്ഷിതമായ ഡ്രൈവിങിനുള്ള മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്ത്. വരും ദിവസങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. വാഹനമോടിക്കുന്നവര്‍ പോലീസ് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങളുണ്ടാവുമ്പോള്‍ നിരത്തുകളിലെ പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററാക്കണം. വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കണം. ഇലക്േട്രാണിക് വേഗതാ മുന്നറിയിപ്പ് ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് പരിഷ്കരിക്കും. ഇത് ശ്രദ്ധിക്കണം. കാഴ്ച തീരെ ലഭിക്കാത്ത സാഹചര്യമാണെങ്കില്‍ വാഹനങ്ങള്‍ റോഡിന്റെ വലതുഭാഗം ചേര്‍ത്ത് നിര്‍ത്തണം.
ദൂരസ്ഥലങ്ങളിലേക്ക് യാത്രാ പദ്ധതികളുണ്ടെങ്കില്‍ അത്യാവശ്യമല്ലെങ്കില്‍ ഈ സമയത്ത് ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
https://www.facebook.com/Malayalivartha