സൗദിയിലെ പെട്രോള്‍ പമ്പുകളില്‍ വിലവിവരം പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം
സൗദിയിലെ പെട്രോള്‍ പമ്പുകളില്‍ വിലവിവരം പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം സര്‍ക്കുലറിലൂടെ അറിയിച്ചു. ഒക്ടിന് 91, 95 എന്നീ രണ്ടിനം പെട്രോളിന്റെ വില പമ്പുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് പ്രാദേശിക മുനിസിപ്പാലിറ്റികള്‍ക്കും ബലദിയകള്‍ക്കും അയച്ച സര്‍ക്കുലറില്‍ തദ്ദേശ ഭരണ മന്ത്രിയുടെ ചുമതല വഹിക്കുന്ന ഡോ. മാജിദ് അല്‍ ഖസ്ബി ആവശ്യപ്പെട്ടിട്ടുള്ളത്.നഗരത്തിന് അകത്തും പുറത്തുമുള്ള പെട്രോള്‍ പമ്പുകള്‍ക്ക് നിയമം ബാധകമാണ്.
മൂന്ന് മാസത്തിനകം സൗദിയുടെ എല്ലാ മേഖലകളിലും നിയമം പ്രാബല്യത്തില്‍ വരും. വിലയില്‍ മാറ്റം വരുന്നത് ഉടന്‍ പ്രദര്‍ശിപ്പിക്കാവുന്ന രീതിയില്‍ ഇലക്ട്രോണിക് ബോര്‍ഡുകള്‍ തന്നെ സ്ഥാപിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ പെട്രോള്‍ വില അന്താരാഷ്ട്ര വിപണിയുമായി യോജിക്കുന്ന രീതിയില്‍ പുനഃപരിശോധിക്കുമെന്നും ഏറ്റക്കുറച്ചിലുകള്‍ വരുത്തുമെന്നും ഊര്‍ജ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതിന്റെ തുടര്‍ച്ചയാണ് തദ്ദേശ ഭരണ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍.
മന്ത്രിസഭ തീരുമാനിച്ചതനുസരിച്ചാണ് പെട്രോള്‍ വില പരിശോധിക്കുകയും ആവശ്യമായ ഏറ്റക്കുറച്ചിലുകള്‍ വരുത്തുന്നതെന്ന് ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha