ബസില്‍ ട്രെയിലര്‍ ഇടിച്ച് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം... അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്

ബസില്‍ ട്രെയിലര്‍ ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ജുബൈലില്‍ കെമനോള്‍ കമ്പനിക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്കുണ്ടായ അപകടത്തില്‍ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ഹനീഫ(34)ആണ് മരിച്ചത്. അപകടത്തില്‍ മലയാളി ഉള്‍പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രഞ്ജിത്ത് ആന്റണി, മൊയിന്‍ മുഹിയുദ്ദീന്‍, മുഹമ്മദ് സിയാ ഉല്‍ഹഖ് എന്നിവര്‍ക്കാണ് പരിക്ക്.
രഞ്ജിത്ത് ആന്റണിയുടെ പരിക്ക് ഗുരുതരമാണ്. 18 ദിവസം മുമ്പാണ് ഹനീഫ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയത്. ഭാര്യ ഗര്‍ഭിണിയാണ്. പുതിയ ജോലിക്ക് ഇന്റവ്യൂവിന് പോകുമ്പോഴാണ് അപകടം നടന്നത്.
L
https://www.facebook.com/Malayalivartha

























