പത്താം നിലയില്‍നിന്ന് വീണ കുഞ്ഞ് ചികിത്സക്ക് ശേഷം പൂര്‍ണാരോഗ്യത്തോടെ, ദൈവത്തിന് നന്ദി പറഞ്ഞ് പിതാവ്

റാസല്‍ഖൈമയില്‍ പത്താം നിലയില്‍ നിന്ന് വീണ കുഞ്ഞ് ചികിത്സക്ക് ശേഷം പൂര്‍ണാരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി. 19 മാസം പ്രായമുള്ള ലീന്‍ ഫര്‍ഗാലിയാണ് ഫെബ്രുവരി 17ന് കുടുംബം താമസിക്കുന്ന അപാര്‍ട്ട്്‌മെന്റിലെ പത്താം നിലയില്‍നിന്ന് വീണത്.
താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലിലേക്കാണ് കുട്ടി വീണത്. ചില്ല് തകര്‍ന്ന് കുട്ടി കാറിലേക്ക് പതിച്ചു. ഇതു കാരണമാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ലീനിനെ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിരവധി എല്ലുകള്‍ പൊട്ടുകയും തലക്ക് ക്ഷണമേല്‍ക്കുയും ചെയ്ത കുട്ടിയെ പിന്നീട് എയര്‍ ആംബുലന്‍സില്‍ അല്‍ഐനിലെ അല്‍ തവാം ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നതായി പിതാവ് മഹ്മൂദ് ഫര്‍ഗാലി അറിയിച്ചു. ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha

























