പൂക്കളുടെ മഹോത്സവത്തിന് അഭൂതപൂര്‍വമായ തിരക്ക് പരിഗണിച്ച് യാമ്പു പുഷ്പമേള ഏപ്രില്‍ അഞ്ച് വരെ നീട്ടി

യാമ്പു പുഷ്പമേള ഏപ്രില്‍ അഞ്ച് വരെ നീട്ടി. പൂക്കളുടെ മഹോത്സവത്തിന് അഭൂതപൂര്‍വമായ തിരക്ക് പരിഗണിച്ചാണ് അധികൃതരുടെ തീരുമാനം. വാരാന്ത്യ അവധി ദിനങ്ങളില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നും ആയിരങ്ങളാണ് പുഷ്പ നഗരിയിലെ കാഴ്ചകള്‍ കാണാന്‍ എത്തിയത്.
മാര്‍ച്ച് 30 ന് സമാപിക്കേണ്ടിയിരുന്ന മേള സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത് ഏപ്രില്‍ അഞ്ച് വരെ നീട്ടിയതായി മേളയുടെ ജനറല്‍ സൂപ്പര്‍ വൈസറും യാമ്പു റോയല്‍ കമീഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ എന്‍ജി. അദ്‌നാന്‍ ബിന്‍ ആയിശ് അല്‍ ഹുലൂനി അറിയിച്ചു. മലയാളി വിനോദ യാത്രാസംഘങ്ങളും കുടുംബങ്ങളും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വന്‍തോതിലാണ് ഈ വര്‍ഷം യാമ്പുവിലെത്തിയത്.
ഇത്തവണ സ്വദേശി യുവതീ യുവാക്കളുടെ സജീവ സാന്നിധ്യം പ്രകടമാണ്. വിദേശ രാജ്യങ്ങളിലെ പ്രശസ്തമായ കമ്പനികളുടെ സ്റ്റാളുകളിലും സ്വദേശികളുടെ നിറസാന്നിധ്യമാണ്. രുചി ഭേദങ്ങളുടെ ഫുഡ് കോര്‍ട്ടിലും സായന്തനങ്ങളില്‍ സൗദി സാംസ്‌കാരിക പരിപാടി നടക്കുന്ന സ്‌റ്റേജ് പരിസരങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. വൈകുന്നേരം നാല് മണി മുതല്‍ പതിനൊന്ന് വരെ സൗജന്യമായി മേള കാണാന്‍ കഴിയും.
"
https://www.facebook.com/Malayalivartha

























