Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്

മക്കളോടൊപ്പം ദമ്മാമിലേക്ക് പോകാന്‍ എത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ രണ്ട് കഷണമാക്കി, പരാതിയുമായി യുവതി രംഗത്ത്

28 MARCH 2019 08:08 AM IST
മലയാളി വാര്‍ത്ത

മക്കളോടൊപ്പം ദമ്മാമിലേക്ക് പോകാന്‍ എത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ രണ്ട് കഷണമാക്കി. ദമ്മാമിലേക്ക് പോകാന്‍ മക്കളോടൊപ്പം എത്തിയ കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷനുജക്കാണ് ദുരനുഭവം ഉണ്ടായത് . മാര്‍ച്ച് 23ന് രാവിലെ എട്ട് മണിക്കാണ് സംഭവം നടന്നത്. നേരത്തെ മംഗലാപുരം എയര്‍പോര്‍ട്ടില്‍ പ്രവാസികള്‍ക്ക് ഇത്തരം പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി പരാതി ഉയര്‍ന്നിരുന്നു. സമാന അനുഭവമാണിവിടെയും ഉണ്ടായത്.
സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ മക്കളായ ഫാദില്‍, ഫാഹിം എന്നിവരോടൊപ്പമാണ് യുവതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗള്‍ഫ് എയര്‍ വിമാനയാത്രക്ക് ബോര്‍ഡിങ് പാസ് വാങ്ങി എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥന് പാസ്‌പോര്‍ട്ട് കൈമാറിയതോടെ പ്രശ്‌നം തുടങ്ങി.

പാസ്‌പോര്‍ട്ട് വാങ്ങി നോക്കിയ ശേഷം 'എങ്ങോട്ടു പോകുന്നു, എന്തിനു പോകുന്നു തുടങ്ങിയ ചോദ്യങ്ങള്‍ പരുഷമായി ചോദിച്ച ശേഷം പാസ്‌പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി നിങ്ങള്‍ക്ക് യാത്ര ചെയ്യാനാവില്ലെന്നും പാസ്‌പോര്‍ട്ട് കീറിയിരിക്കുകയാണെന്നും അറിയിച്ചു. യുവതി നോക്കുമ്പോള്‍ പാസ്‌പോര്‍ട്ട് അല്‍പം ഇളകിയ നിലയിലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ അടുത്തിരുന്ന സഹപ്രവര്‍ത്തകനോട് എന്തുവേണമെന്ന് തിരക്കി. അതു പ്രശ്‌നമാക്കെണ്ടന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും കുറച്ചകലെയുള്ള മറ്റൊരു ജീവനക്കാരനോട് എന്തോ സംസാരിച്ചു മടങ്ങി വന്നു.
പൂര്‍ണമായും ഇളകി രണ്ടാക്കി മാറ്റിയ പാസ്‌പ്പോര്‍ട്ട് കാണിച്ചു. ഇതുപയോഗിച്ച് യാത്രാനുമതി നല്‍കാനാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. വിമാനത്താവളത്തില്‍ പ്രവേശിച്ചപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തിരിച്ചു നല്‍കിയ പാസ്‌പോര്‍ട്ടിന് തകരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് ഷനുജ അറിയിച്ചു. പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി ചര്‍ച്ച ചെയ്ത ശേഷം യുവതിയെയും കുട്ടികളെയും യാത്രക്ക് അനുവദിച്ചു. സംഭവത്തില്‍ ഇര്‍ഷാദ് കേന്ദ്രമന്ത്രി സുഷമ സ്വരാജിനും, മുഖ്യമന്ത്രി പിണറായി വിജയനും പരാതി അയച്ചു. ഡി.ജി.പിക്ക് പരാതി കൈമാറിയതായി മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ ലഭിക്കാന്‍ ഇര്‍ഷാദ് തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അവിടുന്ന് അറിയിച്ചതനുസരിച്ച് എഫ്.എഫ്.ആര്‍.ഒ നരേന്ദ്രന് പരാതി അയച്ചിട്ടുണ്ട്. നേരത്തെ പലതവണ തിരുവനന്തപുരം വഴി ദമ്മാമിലേക്ക് യാത്ര ചെയ്ത ഷനുജക്ക് ആദ്യമായാണ് ദുരനുഭവം. സൗദി ടെലികോം കമ്പനിയില്‍ ജോലി ചെയ്യുന്ന ഇര്‍ഷാദ് ജുബൈലില്‍ ആണ് താമസിക്കുന്നത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (14 minutes ago)

ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്  (29 minutes ago)

229 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി  (34 minutes ago)

പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ 'പച്ച വീട്'; നിർമ്മാണ രഹസ്യം കണ്ടെത്തി  (36 minutes ago)

നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല; ഓസ്‌ട്രേലിയന്‍ യാത്ര മാറ്റിവച്ച് മമിത  (44 minutes ago)

ഓണത്തിന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം  (46 minutes ago)

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍  (52 minutes ago)

കൊലപാതകവുമല്ല സമാധിയുമല്ല നെയ്യാറ്റിൻകര ​ഗോപൻ സ്വാമിക്ക് അന്ന് രാത്രി സംഭവിച്ചത് ഇതാണ്  (57 minutes ago)

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി  (1 hour ago)

Ann-Mary- # YOUTUBE CHANNEL 2025ലെ ഓണാഘോഷ ദൃശ്യങ്ങൾ  (1 hour ago)

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (1 hour ago)

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (2 hours ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (2 hours ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (2 hours ago)

Malayali Vartha Recommends