മസ്‌ക്കറ്റില്‍ ട്രക്ക് ടയര്‍ പൊട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

ബാത്തിന എക്‌സ്പ്രസ് വേയില്‍ ട്രക്ക് ടയര്‍ പൊട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. മാവിലായി മാച്ചേരില്‍ കേളോത്ത് ഷുക്കൂറിന്റെ മകന്‍ ഷഫീഖ് (28) ആണ് മരിച്ചത്. താജ് അല്‍ ഫലജ് ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു. എക്‌സ്പ്രസ് വേയില്‍ ലിവക്കും ഫലജിനുമിടയില്‍ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ഷഫീഖ് സഞ്ചരിച്ച ത്രീ ടണ്‍ ട്രക്ക് അപകടത്തില്‍ പെട്ടത്. റുസൈലില്‍ നിന്ന് പച്ചക്കറി എടുത്ത ശേഷം തിരിച്ച് വരും വഴിയാണ് സംഭവം. നിയന്ത്രണം വിട്ട ട്രക്കില്‍ നിന്ന് തെറിച്ചുവീണ ഷഫീഖിന്റെ ദേഹത്തേക്ക് വാഹനം വീഴുകയായിരുന്നു. ട്രക്ക് ഓടിച്ചിരുന്ന പാക്കിസ്ഥാന്‍ സ്വദേശിക്ക് അപകടത്തില്‍ പരിക്കുണ്ട്. എട്ട് വര്‍ഷമായി ഷഫീഖ് ഒമാനിലുണ്ട്. നസീമ മാതാവും ഫാത്തിമ ഭാര്യയുമാണ്.
ഒരു വയസുള്ള നഫീസ ഏക മകളാണ്. ഒമാനില്‍ സന്ദര്‍ശക വിസയിലുണ്ടായിരുന്ന കുടുംബം ഒരുമാസം മുമ്പാണ് തിരിച്ചുപോയത്. സുഹാറിലെ മിനിസ്ട്രി ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു
"
https://www.facebook.com/Malayalivartha

























