യു.എ.ഇയില്‍ നടന്ന ശരീരസൗന്ദര്യ മത്സരങ്ങളില്‍ മലപ്പുറം സ്വദേശിക്ക് സ്വര്‍ണം

യു.എ.ഇയില്‍ നടന്ന ശരീരസൗന്ദര്യ മത്സരങ്ങളില്‍ മലപ്പുറം എടപ്പാള്‍ ചുങ്കം സ്വദേശി കെ.പി നൗഫല്‍ ടോറന്‍േറാ നാല് സ്വര്‍ണം നേടി ചാമ്പ്യനായി. മസില്‍ ഷോ, മസില്‍ മാനിയ, ഐ.എഫ്.ബി.ബി, മസില്‍ ബീച്ച് മത്സരങ്ങളിലാണ് നൗഫല്‍ മത്സരിച്ചത്. അമേരിക്ക, ബ്രിട്ടന്‍, ഗള്‍ഫ്, ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ പിന്തള്ളിയാണ് എടപ്പാള്‍ക്കാരന്‍ ചാമ്പ്യനായത്. ഷാര്‍ജ നസ്രിയയിലെ ടോറന്‍ോ ജിംനേഷ്യത്തില്‍ 10 വര്‍ഷമായി െ്രെടയിനറാണ് ഇദ്ദേഹം. 18ാം വയസുമുതല്‍ എടപ്പാള്‍ ലൈഫ് ലൈന്‍ ഫിറ്റ്‌നസ് സെന്ററില്‍ ബോഡിബില്‍ഡിംഗ് പരിശീലനം നടത്താന്‍ തുടങ്ങിയ നൗഫല്‍, രണ്ട് തവണ സംസ്ഥാന ചാമ്പ്യനും മൂന്ന് തവണ ജില്ലാ ചാമ്പ്യനും ഒരുതവണ സൗത്ത് മലബാര്‍ ചാമ്പ്യനുമായിട്ടുണ്ട്.
മിസ്റ്റര്‍ ഇന്ത്യ, റെയില്‍വേ സെലക്ഷനുകള്‍ ലഭിച്ച സമയത്താണ് പ്രവാസ ഭൂമിയിലെത്തിയത്. അത് കൊണ്ടുതന്നെ ഈ രണ്ട് വിലപ്പെട്ട അവസരങ്ങളും നഷ്ടപ്പെട്ടു. അടുത്തവര്‍ഷം യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരക്കുവാന്‍ തയ്യാറെടുക്കുകയാണ്. ഭാര്യ: മാരിയ.
https://www.facebook.com/Malayalivartha

























