പതിനഞ്ചാമത് ത്വാഇഫ് പുഷ്പമേളക്ക് വര്‍ണശബളമായ തുടക്കം, സന്ദര്‍ശകര്‍ക്ക് ചെടികളും പൂക്കളും കൃഷി സംബന്ധിച്ച ലഘുലേഖകളും ബുക്ക് ലറ്റുകളും വിതരണം ചെയ്യാനുള്ള സംവിധാനവും ഒരുക്കി നഗരസഭ

പതിനഞ്ചാമത് ത്വാഇഫ് പുഷ്പമേളക്ക് വര്‍ണശബളമായ തുടക്കം. അല്‍റുദഫ് ഉല്ലാസകേന്ദ്രത്തിലൊരുങ്ങിയ മേള ത്വഇഫ് ഗവര്‍ണര്‍ സഅദ് ബിന്‍ മുഖ്ബില്‍ അല്‍മൈമൂനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം പ്രദര്‍ശന സ്റ്റാളുകള്‍ ഗവര്‍ണര്‍ ചുറ്റികണ്ടു. സിറ്റി മേയര്‍ എന്‍ജി. മുഹമ്മദ് ആല്‍ഹമീല്‍, വിവിധ ഗവണ്‍മന്റെ് വകുപ്പ് മേധാവികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെയും മറ്റും വര്‍ണാഭമായ കലാപരിപാടികളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയില്‍ ഉത്സവാന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടനം. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ സ്റ്റാളുകളും പരിപാടികളും ഇത്തവണയുണ്ട്. ടൂറിസം, പരിസ്ഥിതി, കാര്‍ഷിക മന്ത്രാലയങ്ങളുടെ ശാഖാ ഓഫീസുകളുമായി സഹകരിച്ച് ത്വാഇഫ് നഗസഭയാണ് സംഘാടകര്‍.
പുഷ്പങ്ങളാല്‍ നിര്‍മിച്ച പരവതാനിയാണ് മേളയിലെ പ്രധാന കാഴ്ച. സ്‌ട്രോബറി, ബട്ടര്‍ഫ്‌ലൈ തോട്ടങ്ങള്‍, പക്ഷി എന്നിവ ആദ്യമായാണ്. വിവിധ കലാസാംസ്‌കാരിക വിനോദ പരിപാടികള്‍, കുട്ടികള്‍ക്കായി പെയിന്റിങ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. മേഖലയിലെ റോസാപൂ വിളവെടുപ്പ് കാലമായതിനാല്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗജന്യ സ്റ്റാളുകളുണ്ട്. റോസാപൂക്കളില്‍ നിന്നുള്ള വിവിധ ഇനം അത്തറുകളും പരമ്പരാഗതമായി നിര്‍മിക്കുന്ന റോസ് വാട്ടറുകളും വില്‍പന നടത്തുന്ന തട്ട് കടകളുണ്ട്.
കുടുംബ ഉല്‍പന്നങ്ങള്‍ക്കായി പ്രത്യേക മൂലകളും ഒരുക്കിയിട്ടുണ്ട്. വിവിധ ഗവണ്‍മന്റെ്, സ്വകാര്യ വകുപ്പുകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് ചെടികളും പൂക്കളും കൃഷി സംബന്ധിച്ച ലഘുലേഖകളും ബുക്ക് ലറ്റുകളും വിതരണം ചെയ്യാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























