Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ഒമാനിലെ വിദേശികള്‍ക്ക് തൊഴില്‍ വിസ പുതുക്കുന്നതിന് നെഞ്ചിന്റെ എക്‌സ്‌റേ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി

13 APRIL 2019 10:43 AM IST
മലയാളി വാര്‍ത്ത

ഒമാനിലെ വിദേശികള്‍ക്ക് തൊഴില്‍ വിസ പുതുക്കുന്നതിന്റെ നെഞ്ചിന്റെ എക്‌സ്‌റേ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി. ഏപ്രില്‍ ഒന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഇത് പ്രകാരം വിസ പുതുക്കുന്നതിന്റെ ഭാഗമായ മെഡിക്കല്‍ പരിശോധനക്കും രക്തപരിശോധനക്കും പോവുമ്പോള്‍ നെഞ്ചിന്റെ എക്‌സ്‌റേ റിപ്പോര്‍ട്ടുകൂടി സമര്‍പ്പിക്കേണ്ടി വരും.

മെഡിക്കല്‍ പരിശോധന കേന്ദ്രങ്ങളില്‍ പോകുന്നതിന് മുമ്പ് അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നാണ് എക്‌സറേ എടുക്കേണ്ടത്. നിലവില്‍ ഇതിന് ഏകീകൃത ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. പല സ്ഥാപനങ്ങളും പത്ത് റിയാലാണ് ഈടാക്കുന്നത്. ഇതില്‍ കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളുമുണ്ട്.

നിലവില്‍ വിസ മെഡിക്കല്‍ സൗകര്യമുള്ള എല്ലാ മെഡിക്കല്‍ സെന്ററുകളില്‍ നിന്നും എക്‌സ്‌റേ എടുക്കാം. എക്‌സ്‌റേ എടുക്കുന്നവരുടെ ഫോേട്ടായും വിരലടയാളവും അംഗീകൃത സ്വകാര്യ മെഡിക്കല്‍ സന്റെറുകളില്‍ രേഖപ്പെടുത്തും. അപേക്ഷകന്റെ എക്‌സ്‌റേ തന്നെയാണിതെന്ന് ഉറപ്പ് വരുത്താനാണ് ഫോേട്ടായും വിരലടയാളവും രേഖപ്പെടുത്തുന്നത്. രണ്ട് വര്‍ഷത്തില്‍ വിസ പുതുക്കുേമ്പാഴെല്ലാം എക്‌സ്‌റേയും എടുക്കണം. വിസ പുതുക്കുന്നതിനുള്ള ചെലവില്‍ പത്ത് റിയാല്‍കൂടി അധികമായി വരുകയും ചെയ്യും.

ബദര്‍ അല്‍സമ ആശുപത്രിയുടെ ഒമാനിലെ എല്ലാ ശാഖകളിലും വിസക്കുള്ള എക്‌സ്‌റേ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് റൂവി ബദര്‍ അല്‍ സമാ ആശുപത്രി അധികൃതര്‍ പറഞ്ഞു. വളരെ വേഗത്തില്‍ ലഭ്യമാകുന്ന രീതിയിലാണ് ഇതെന്നും അധികൃതര്‍ പറഞ്ഞു.മബേല അല്‍ സലാമ പോളി ക്ലിനിക്കില്‍ എക്‌സ്‌റേ എടുക്കാന്‍ സൗകര്യമുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ സിദ്ദീഖ് പറഞ്ഞു. എക്‌സ്‌റേ എടുക്കാന്‍ വരുന്നവര്‍ പാസ്‌പോര്‍ട്ടുകള്‍ കൊണ്ടവരുന്നത് സൗകര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എം.സി ആശുപത്രിയുടെ അല്‍ ഗൂബ്ര, സീബ് ശാഖകളിലാണ് എക്‌സ്‌റേക്ക് സൗകര്യമുള്ളതെന്ന് മാര്‍ക്കറ്റിങ് മാനേജര്‍ അനീസ് പറഞ്ഞു. നിലവില്‍ അതേദിവസം തന്നെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. അല്‍ അബീര്‍ ആശുപത്രിയില്‍ നിലവില്‍ വിസ മെഡിക്കലിനും എക്‌സ്‌റേക്കും സൗകര്യമില്ല. എന്നാല്‍, തങ്ങള്‍ സര്‍ക്കാറില്‍നിന്ന് അംഗീകാരം നേടാനുള്ള ശ്രമത്തിലാണെന്നും ഉടന്‍തന്നെ ഈ സൗകര്യം ഒരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍ക്കറ്റിങ് വിഭാഗത്തിെല അഷിത പറഞ്ഞു. വിസ നടപടി ക്രമങ്ങള്‍ക്ക് എക്‌സറേ കൂടി നിര്‍ബന്ധമാക്കിയത് അറിയാതെ നിരവധി പേര്‍ നിത്യവും വിസ മെഡിക്കല്‍ പരിശോധന കേന്ദ്രങ്ങളില്‍ പോയി മടങ്ങുന്നുണ്ട്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (5 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (5 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (5 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (5 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (8 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (8 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (8 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (9 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (9 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (10 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (10 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (10 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (10 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends