കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ എമര്‍ജന്‍സി വാര്‍ഡില്‍ വിദേശികള്‍ക്കുള്ള പരിശോധനഫീസില് വര്‍ദ്ധനവ്
കുവൈത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ എമര്‍ജന്‍സി വാര്‍ഡില്‍ വിദേശികള്‍ക്കുള്ള പരിശോധന ഫീസ് അഞ്ച് ദീനാറില്‍നിന്ന് 10 ദീനാറായി വര്‍ധിപ്പിച്ചു.അതേസമയം, അത്യാഹിതവും ഗുരുതരവുമായ കേസുകളില്‍ നിരക്ക് വര്‍ധന ബാധകമാവില്ല.
ആശുപത്രി മേധാവികള്‍ക്ക് ഓരോ കേസുകളും വിലയിരുത്തി ഫീസിളവ് നല്കാന് അനുവാദം നല്കി.എമര്‍ജന്‍സി വാര്‍ഡുകളിലെ തിരക്ക് കുറക്കാനാണ് അത്ര ഗുരുതരമല്ലാത്ത കേസുകളില്‍ ഫീസ് ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ വരുമാനവും ഇതിലൂടെ വര്‍ധിക്കും
"
https://www.facebook.com/Malayalivartha