Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

വിധിയുടെ കൊടുംക്രൂരത... പ്രവാസജീവിതം മതിയാക്കി നാട്ടില്‍ പോകാനിരുന്ന പാലക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

19 APRIL 2019 11:38 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. അടുത്തയാഴ്ച ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാനിരുന്ന പാലക്കാട് മങ്കര മാങ്കുറുശ്ശി സ്വദേശി തോണി പറമ്പില്‍ രാമന്‍ കുട്ടിയുടെ മകന്‍ വിനീതിനാണ് (31) ദാരുണാന്ത്യമുണ്ടായത്. റിയാദ് പ്രവിശ്യയിലെ ദവാദ്മി പട്ടണത്തില്‍ നിന്ന് 160 കിലോമീറ്ററകലെ നെസി പട്ടണത്തിന് സമീപം അബൂറഖബില്‍ ബുധനാഴ്ച രാവിലെ തൊഴിലാളികള്‍ സഞ്ചരിച്ച ഡബിള്‍ ഡോര്‍ പിക്കപ്പ് വാന്‍ മറിഞ്ഞാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്കും ഒരു ബംഗ്ലാദേശിക്കും പരിക്കേറ്റു

ആശുപത്രികള്‍ക്ക് സാങ്കേതിക വിദഗ്ധരായ തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന അല്‍മജാല്‍ അല്‍അറബി ഗ്രൂപ്പ് എന്ന കമ്പനിയിലെ ജീവനക്കാരാണ് ഇവരെല്ലാവരും. യു.പി സ്വദേശികളില്‍ ഒരാളാണ് വാഹനം ഓടിച്ചിരുന്നത്. ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് കീഴ്‌മേല്‍ മറിഞ്ഞാണ് അപകടം.ഗുരുതര പരിക്കേറ്റ വിനീത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബാക്കി മൂന്നുപേരില്‍ അതീവ ഗുരുതര പരിക്കേറ്റയാളെ റിയാദിലെ ആശുപത്രിയിലും മറ്റൊരാളെ ദവാദ്മി ജനറല്‍ ആശുപത്രിയിലും താരതമ്യേന ചെറിയ പരിക്കേറ്റയാളെ നെസി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
റിയാദിലെയും ദവാദ്മിയിലെയും ആശുപത്രികളില്‍ കഴിയുന്നവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. വിനീതിന്റെ മൃതദേഹം നെസി ആശുപത്രി മോര്‍ച്ചറിയില്‍. അപകടമുണ്ടായ ഉടനെ സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെയും മൃതദേഹത്തെയും ആശുപത്രിയിലെത്തിച്ചത്. മരണപ്പെട്ട വിനീത് നാലുവര്‍ഷം മുമ്പാണ് ഈ കമ്പനിയിലേക്ക് സാങ്കേതിക തൊഴിലാളിയുടെ വിസയിലെത്തിയത്. രണ്ട് വര്‍ഷം മുമ്പ് അവധിക്ക് നാട്ടില്‍ പോയി മടങ്ങി. അടുത്തയാഴ്ച ഇഖാമയുടെ കാലാവധി കഴിയും. അപ്പോള്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു. അതിനായി കമ്പനിയില്‍ രാജിനല്‍കി, എക്‌സിറ്റ് വിസക്ക് വേണ്ടിയുള്ള കാത്തിപ്പിലായിരുന്നു. അതിനിടയിലാണ് വിധിയുടെ ക്രൂരതയുണ്ടായത്.

അവിവാഹിതനാണ്. വിജയകുമാരിയാണ് അമ്മ. മൂന്ന് മക്കളില്‍ മൂത്തയാളാണ് വിനീത്. രണ്ടാമന്‍ ഒമാനില്‍ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടില്‍ അയക്കുന്നതിന് ദവാദ്മി കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 minutes ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (24 minutes ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (39 minutes ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (45 minutes ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (1 hour ago)

ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

229 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി  (1 hour ago)

പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ 'പച്ച വീട്'; നിർമ്മാണ രഹസ്യം കണ്ടെത്തി  (1 hour ago)

നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല; ഓസ്‌ട്രേലിയന്‍ യാത്ര മാറ്റിവച്ച് മമിത  (1 hour ago)

ഓണത്തിന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം  (1 hour ago)

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍  (1 hour ago)

കൊലപാതകവുമല്ല സമാധിയുമല്ല നെയ്യാറ്റിൻകര ​ഗോപൻ സ്വാമിക്ക് അന്ന് രാത്രി സംഭവിച്ചത് ഇതാണ്  (1 hour ago)

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി  (1 hour ago)

Ann-Mary- # YOUTUBE CHANNEL 2025ലെ ഓണാഘോഷ ദൃശ്യങ്ങൾ  (1 hour ago)

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (2 hours ago)

Malayali Vartha Recommends