കുവൈത്തില്‍ ജോലിക്കെത്തുന്ന വിദേശികളുടെ വൈദഗ്ധ്യം പരിശോധിക്കാന്‍ സംവിധാനം വരുന്നു

കുവൈത്തില്‍ ജോലിക്കെത്തുന്ന വിദേശികളുടെ വൈദഗ്ധ്യം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുന്നു. മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഇതുസംബന്ധിച്ച് പഠനം നടത്തിവരുകയാണ്. ആദ്യഘട്ടത്തില്‍ തൊഴിലാളികള്‍ കുവൈത്തില്‍ എത്തിയാലാണ് പരിശോധനക്ക് വിധേയമാകേണ്ടിവരുക. പിന്നീട് സ്വന്തം നാട്ടില്‍വെച്ചുതന്നെ കഴിവുതെളിയിക്കേണ്ട രീതിയിലേക്ക് സംവിധാനം മാറ്റും.
വൈദഗ്ധ്യം വേണ്ട ചില ജോലികള്‍ക്ക് കൊണ്ടുവന്ന വിദേശികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ വേണ്ടത്ര ഗ്രാഹ്യമില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പുതിയ വഴി തേടുന്നത്. അതത് പ്രഫഷനിലെ അടിസ്ഥാന കാര്യങ്ങള്‍ പരിശോധിക്കപ്പെടും. ബിരുദം നേടിയ ഉടന്‍ കുവൈത്തില്‍ എത്തുന്ന പലരും തൊഴില്‍ പരിശീലനം നേടുന്നത് ഇവിടെ എത്തിയ ശേഷമാണ്.
ഈ സാഹചര്യം ഒഴിവാക്കാന്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷത്തെ ജോലിപരിചയമുള്ളവരെ മാത്രം റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന നിര്‍ദേശം നേരത്തേ ഉയര്‍ന്നുവന്നിരുന്നു വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കെ തന്നെ പലര്‍ക്കും ഒന്നുമറിയാത്ത സ്ഥിതിയുണ്ടെന്നാണ് മാന്‍പവര്‍ അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha

























