കുവൈറ്റ്‌സിറ്റിയില്‍ വിദേശികള്‍ക്ക് സിവില്‍ ഐഡിയിലെ തെറ്റ് പരിശോധിക്കാനും തിരുത്താനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി

വിദേശികള്‍ക്ക് സിവില്‍ ഐഡിയിലെ തെറ്റ് പരിശോധിക്കാനും തിരുത്താനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ മേധാവി മുസാഇദ് അല്‍ അസൂസി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചതാണ്. സിവില്‍ ഐഡി ഇഷ്യൂ ചെയ്യുന്നതിനു മുമ്പ് വെബ്‌സൈറ്റില്‍ പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തലിന് അപേക്ഷിക്കാന്‍ കഴിയും.
പാസി ഓഫിസിലെ തിരക്ക് കുറയാനും വിദേശികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാകാനും ഇത് സഹായിക്കും.ലാറ്റിന്‍ നാമത്തിലെ തെറ്റുതിരുത്താന്‍ ജീവനക്കാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടിലെ ഇഖാമ സ്റ്റിക്കര്‍ ഒഴിവാക്കി എമിഗ്രേഷന്‍ നടപടികള്‍ക്ക് സിവില്‍ ഐഡി ആധാരമാക്കിയശേഷം പാസ്‌പോര്‍ട്ടിലെപോലെയല്ല സിവില്‍ ഐഡിയിലെങ്കില്‍ യാത്ര തടസ്സമാവുന്ന സാഹചര്യമുണ്ടായിരുന്നു.
അറബിയിലെയും ഇംഗ്ലീഷിലെയും പേരുകള്‍ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ പരിശോധിക്കുമ്പോള്‍ അക്ഷരവ്യത്യാസം ഉണ്ടെങ്കില്‍ പ്രശ്‌നമാണ്. ജീവനക്കാരുടെ പിഴവുകൊണ്ട് അക്ഷരത്തെറ്റ് വരുന്നത് വ്യാപകമാണെന്ന് പരാതി ഉയര്‍ന്നിരുന്നു.തങ്ങളുടേതല്ലാത്ത കാരണത്താല്‍ വന്ന തെറ്റ് തിരുത്താന്‍ വീണ്ടും മന്ത്രാലയത്തില്‍ പോവണമെന്ന് മാത്രമല്ല, പുതിയ കാര്‍ഡിന് പണവും നല്‍കേണ്ടിവരുന്നു. പാസ്‌പോര്‍ട്ടിലെയും സിവില്‍ ഐഡിയിലെയും വ്യത്യാസം ശ്രദ്ധിക്കാതെ എമിഗ്രേഷന്‍ കൗണ്ടറിലെത്തി യാത്ര ചെയ്യാനാവാതെ മടങ്ങിയവരുമുണ്ട്.
തെറ്റ് തിരുത്താന്‍ വരുന്നവരുടെ ബാഹുല്യംകൊണ്ട് സിവില്‍ ഐഡി ഓഫിസില്‍ അതിരാവിലെ മുതല്‍ വന്‍ തിരക്കാണ് കഴിഞ്ഞ കുറച്ചു ദിവസമായി അനുഭവപ്പെടുന്നത്. ഈ അവസ്ഥക്ക് മാറ്റം വരാന്‍ ഓണ്‍ലൈന്‍ സംവിധാനം വളരെയധികം സഹായിക്കും.
https://www.facebook.com/Malayalivartha

























