ദുബൈയില്‍ കടലില്‍ സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി വീണ മലയാളി യുവാവിന് ദാരുണാന്ത്യം

കടലില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി വീണ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചല്‍ പുത്തയം എസ്.എസ് ഹൗസില്‍ പരേതനായ അബ്ദുസലാമിന്റെ മകന്‍ സഹദ് അബ്ദുസലാമാണ് (37) മുങ്ങി മരിച്ചത്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. ദുബൈ ജദ്ദാഫ് ക്രീക്കില്‍ സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
പൊലീസും തീരദേശ സുരക്ഷാ ജീവനക്കാരും നടത്തിയ തെരച്ചിലില്‍ രാത്രി പന്ത്രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി. അഞ്ചല്‍ തടിക്കാട് സ്വദേശി ഷെര്‍മിയാണ് ഭാര്യ. മക്കള്‍ : ഷെഹ്‌സാദ് മുഹമ്മദ്, ഷെസാന്‍ മുഹമ്മദ്. മാതാവ് നബീസ.
സഹോദരങ്ങള്‍: റഹ്മത്ത്, സിയാദ് (സൗദിഅറേബ്യ ). ഖിസൈസിലെ പോലീസ് ഫോറന്‍സിക് ലബോറട്ടറി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഒരു സ്വകാര്യ സ്ഥാപനത്തിലെ പി.ആര്‍.ഒ. ആയി ജോലി ചെയ്തുവരികയായിരുന്നു മരിച്ച സഹദ് അബ്ദുസലാം.
https://www.facebook.com/Malayalivartha

























