റോഡുകളിലൂടെ അമിത ശബ്ദമുണ്ടാക്കി പായുന്ന വാഹനങ്ങള്‍ കണ്ടെത്താനായി റഡാര്‍ സംവിധാനമൊരുക്കി ഷാര്‍ജ പോലീസ്

ഷാര്‍ജയിലെ റോഡുകളിലൂടെ അമിത ശബ്ദമുണ്ടാക്കി പായുന്ന വാഹനങ്ങള്‍ക്ക് ഇനി പിടിവീഴും. അനുവദനീയമായതിലും കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്നത് കണ്ടെത്താന്‍ പ്രത്യേക റഡാര്‍ സ്ഥാപിച്ചിരിക്കുകയാണ് പൊലീസ്. ശബ്ദം കൂടുതല്‍ പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ ഈ റഡാറുകള്‍ക്ക് സാധിക്കും.
വീഡിയോ, ഓഡിയോ തെളിവുകളും ശേഖരിക്കും. 95 ഡെസിബെല്ലില്‍ കൂടുതല ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്ക് 2000 ദിര്‍ഹം പിഴ ചുമത്തും. ഒപ്പം 12 ബ്ലാക് പോയന്റും നല്‍കും. ആറ് മാസം വരെ വാഹനം തടഞ്ഞുവെക്കാനും നിയമം നിര്‍ദേശിക്കുന്നുണ്ട്. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.
ഷാര്‍ജ പൊലീസ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് സിരി അല്‍ ശംസിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഭാവിയില്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha

























