പാസഞ്ചര്‍ മിനി ബസുകളും സ്‌കൂള്‍ മിനി ബസുകളും യുഎഇയില്‍ നിരോധിക്കുന്നു

മിനി ബസുകളും സ്‌കൂള്‍ മിനി ബസുകളും യു.എ.ഇ ഫെഡറല്‍ ഗതാഗത കൗണ്‍സില്‍ നിരോധിക്കുന്നു. 2021 സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ഥികളെയും 2023 ജനുവരി മുതല്‍ യാത്രക്കാരെയും മിനി ബസില്‍ കൊണ്ടുപോകുന്നതിനാണ് നിരോധനം. ദുബൈ പൊലീസ് ഓപറേഷന്‍സ് അഫയേഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറലും ഫെഡറല്‍ ഗതാഗത കൗണ്‍സില്‍ പ്രസിഡന്റുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
സ്‌കൂള്‍ ബസുകളെ കടന്നുപോകുന്ന കാറുകളെ കണ്ടെത്തുന്നതിനുള്ള വാഹന നിയന്ത്രണ സംവിധാനത്തെ കുറിച്ച് കൗണ്‍സില്‍ ചര്‍ച്ച നടത്തി. റോഡിലെ ഭാരവാഹനങ്ങളുമായി ബന്ധപ്പെട്ട നിയമത്തില്‍ ദുബൈ റോഡ്ഫഗതാഗത അതോറിറ്റി (ആര്‍.ടി.എ) കൊണ്ടുവന്ന ഭേദഗതി അവലോകനം ചെയ്തു. യു.എ.ഇയിലെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍, അപകടങ്ങള്‍, മരണനിരക്ക് എന്നിവയും ചര്‍ച്ച ചെയ്തു.
https://www.facebook.com/Malayalivartha

























