പ്രവാസികള്‍ക്ക് വളരെയധികം സേവനം ഒരുക്കി മിനി ഐ കൗണ്ടറുകള്‍, മലയാളത്തിലും സേവനം ലഭ്യം
പ്രവാസികള്‍ക്ക് വളരെയധികം സേവനങ്ങള്‍ ഒരുക്കി ദുബൈയില്‍ മിനി ഐ കൗണ്ടറുകള്‍. ടാക്സി കാറുകള്‍ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത വാഹനങ്ങളില്‍ പിഴ സ്വീകരിക്കല്‍, ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കല്‍ തുടങ്ങി നിരവധി സേവനങ്ങളാണ് മിനി ഐ കൗണ്ടറുകള്‍ നല്‍കുന്നത്. പണം സ്വീകരിക്കലും ഇടപാടിന്റെ രസീത് നല്‍കലും ഒഴികെ സ്മാര്‍ട്ട് കിയോസ്കുകള്‍ നല്കുന്ന മറ്റെല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതാണ് ഐ കൗണ്ടറുകള്‍.
സംശയനിവാരണം വരുത്തുക, പിഴയടക്കുക വാഹന ലൈസന്‍സ്, ഡ്രൈവര്‍ ലൈസന്‍സ് എന്നിവ എടുക്കുക/പുതുക്കുക തുടങ്ങിയ സേവനങ്ങളും ഇതുവഴി നേടാനാകും. നഷ്ടപ്പെട്ട വാഹനങ്ങളുടെ രജിസ്ട്രേഷന് കാര്‍ഡ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പ്രീമിയം റീഇമ്പേഴ്സ്മന്റെ് സര്‍ട്ടിഫിക്കറ്റ്, നോല്‍കാര്‍ഡ് സീസണല്‍ പാര്‍ക്കിങ് കാര്‍ഡ് ടോപ് അപ് എന്നീ സേവനങ്ങളും ഇതു വഴി നേടാന്‍ സാധിക്കും.
മലയാളത്തിലും ഇംഗ്ലീഷിലും ഉറുദുവിലും, അറബിയിലും, ചൈനീസ് ഭാഷകളിലും സേവനം ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ സ്മാര്‍ട്ട് ബസുകള്‍, ദുബൈ ഫെറി എന്നിവയില്‍ മൂന്ന് വീതവും, ഉമ്മ് റമൂലിലെ കസ്റ്റമര്‍ ഹാപ്പിനസ് കേന്ദ്രത്തില്‍ നാല്, ദേര കസ്റ്റമര്‍ ഹാപ്പിനസ് സന്റെറില്‍ മൂന്ന് എന്നിങ്ങനെയാണ് ഐ കൗണ്ടര്‍ മെഷീനുകള്‍ സ്ഥാപിക്കുകയെന്ന് ദുബൈ റോഡ്ഫഗതാഗത അതോറിറ്റി (ആര്.ടി.എ) ഡയറക്ടര്‍ അറിയിച്ചു
"
https://www.facebook.com/Malayalivartha