Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..


ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

കാറിന്റെ മരണപ്പാച്ചില്‍... 12 ചുവപ്പ് സിഗ്‌നലുകള്‍ ലംഘിച്ച് 160കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ച അറബ് യുവാവിനെ പിടികൂടാനായി നിരത്തിലിറക്കിയത് 10 പട്രോളിങ് സംഘത്തെ

23 JANUARY 2020 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...

യുഎഇ സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള ഔദ്യോഗിക പുരസ്കാരം കോഴിക്കോട് സ്വദേശി അനസ് കാതിയാരകത്തിന്; സമ്മാനത്തുക 24 ലക്ഷം രൂപയും സ്വർണ്ണ നാണയവും ആപ്പിൾ വാച്ചും...

മാപ്പ് തെരഞ്ഞെടുപ്പ് 2025 ഡിസംബർ 7 ഞായറാഴ്ച...

ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ: അന്തിമ ഓഹരി വില 19.50 സൗദി റിയാൽ...

നോർക്കയിൽ അംഗത്വം ലഭിച്ച ആദ്യ അമേരിക്കൻ മലയാളി അസോസിയേഷനായി 'മാപ്പ്'

ഒരു പക്ഷെ സിനിമകളില്‍ മാത്രം കണ്ടു ശീലിച്ചതായിരിക്കും വലിയ സിറ്റികളില്‍ വാഹനവുമെടുത്ത സൂപ്പര്‍ സ്‌റ്റൈലില്‍ കറക്കം അത്തരത്തില്‍ ഒരു യുവാവ് അജ്മാനില്‍നിന്നും ഷാര്‍ജയിലേക്ക് പ്രാഡോ കാറില്‍ കുതിച്ചുപാഞ്ഞത് 160 കിലോമീറ്റര്‍ സ്പീഡിലാണ്. ഈ യുവാവിനെ 10 പട്രോളിങ് സംഘത്തെ നിരത്തിലിറക്കിയാണ് 12 റെഡ് സിഗ്‌നലുകള്‍ ലംഘിച്ച് 160 കിലോമീറ്റര്‍ വേഗതയില്‍ ഷാര്‍ജയിലെ റോഡുകളില്‍ വാഹനമോടിച്ച അറബ് യുവാവിനെ ഒടുവില്‍ പോലീസ് പിടികൂടിയത്. ഷാര്‍ജ പോലീസ് സാഹസികമായാണ് ഈ യുവാവിനെ പിടികൂടി അറസ്റ്റ് ചെയ്തത്.

ഒട്ടേറെ മുന്നറിയിപ്പ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ച് ഡ്രൈവര്‍ മുന്നോട്ടുനീങ്ങുകയായിരുന്നു. ബുധനാഴ്ച ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ യുവാവിന് കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു.മരണപ്പാച്ചിലില്‍ രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റിരുന്നു. മൂന്നു വാഹനങ്ങളിലിടിച്ച് അപകടമുണ്ടായി. കാറിന്റെ മരണപ്പാച്ചിലിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പട്രോളിങ് സംഘം വാഹനത്തെ പിന്തുടര്‍ന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും 12 ചുവപ്പ് സിഗ്‌നലുകള്‍ ലംഘിച്ച് കാര്‍ അതിവേഗതയില്‍ മുന്നോട്ടുനീങ്ങുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പട്രോള്‍ സംഘത്തെകൂടി രംഗത്തിറക്കിയാണ് യുവാവിനെ പിടികൂടാനായത്. അറസ്റ്റ് ചെയ്യാന്‍ ചെന്ന പോലീസ് ഓഫീസറെയും ഡ്രൈവര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു. പ്രാഡോയുടെ ടയറുകളിലേക്ക് വെടിയുതിര്‍ത്താണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.
പാഞ്ഞുവന്ന കാറിന് മുന്നില്‍ നിന്ന് രണ്ട് പേരുടെ ജീവന്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കുകയും ചെയ്തു. അജ്മാനില്‍ നിന്ന് ഷാര്‍ജയിലേക്ക് കുതിച്ചുപായുകയായിരുന്ന കാറിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് ഒരു പൊലീസ് പട്രോള്‍ വാഹനം കാറിനെ പിന്തുടര്‍ന്നു. പൊലീസ് മുന്നറിയിപ്പ് നല്‍കുകയും കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ഡ്രൈവര്‍ തയ്യാറായില്ല. 12 ചുവപ്പ് സിഗ്‌നലുകള്‍ ലംഘിച്ച് ഇയാള്‍ അമിത വേഗത്തില്‍ മുന്നോട്ടുനീങ്ങി.

കാറില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റില്‍ മറ്റൊരാളുമുണ്ടായിരുന്നു.തുടര്‍ന്ന് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് 10 പട്രോള്‍ വാഹനങ്ങള്‍ കൂടി സ്ഥലത്തേക്ക് കുതിച്ചു. റോഡില്‍ പൊലീസ് വാഹനങ്ങള്‍ തീര്‍ത്ത പ്രതിരോധത്തില്‍ നിന്ന് പുറത്തുകടക്കാനാവാതെ വന്നതോടെ റോഡരികിലെ കോണ്‍ക്രീറ്റ് ഭിത്തിയിലേക്ക് ഇയാള്‍ കാര്‍ ഇടിച്ചുകയറ്റി. അറസ്റ്റ് ചെയ്യാനായി പൊലീസ് പട്രോള്‍ ഓഫീസര്‍ അടുത്തേക്ക് ചെന്നപ്പോള്‍ ഇയാള്‍ വീണ്ടും വാഹനം ഓടിച്ച് ഉദ്യോഗസ്ഥന അപായപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് കാറിന്റെ ടയറുകളിലേക്ക് നിറയൊഴിച്ചാണ് പൊലീസ് ഇയാള്‍ രക്ഷപെടുന്നത് തടഞ്ഞത്.

പിന്നീട് വാഹനത്തില്‍ നിന്ന് പുറത്തിറക്കി യുവാവിനെ വിലങ്ങണിയിച്ച് സ്റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാള്‍, താന്‍ പൊലീസ് പട്രോള്‍ സംഘത്തില്‍ നിന്ന് രക്ഷപെടാനാണ് ശ്രമിച്ചതെന്നും പറഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ താന്‍ തടയാന്‍ ശ്രമിച്ചില്ലെന്ന് കാറിലുണ്ടായിരുന്ന രണ്ടാമന്‍ പൊലീസിനോട് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസ്.... ഒന്നാം പ്രതിക്ക് വധശിക്ഷ  (2 minutes ago)

മാസങ്ങളായി ഭീതി പടർത്തിയ പുലി കിണറ്റിൽ വീണു...  (12 minutes ago)

റിയാദിൽ നിന്ന് നാട്ടിലേക്ക് തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി  (36 minutes ago)

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് പരാജയഭീതി  (41 minutes ago)

തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ ജലവിതരണം തടസപ്പെടും.  (56 minutes ago)

ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...  (1 hour ago)

Hezbollah Chief അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍;  (1 hour ago)

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന്  (1 hour ago)

മദ്യപിച്ച് വീട്ടിൽ ബഹളം; വഴക്കിനിടെ സ്വന്തം മകളുടെ കണ്മുന്നിൽ വച്ച് ഭാര്യയുടെ തലയിൽ ഗ്യാസ് കുറ്റി കൊണ്ട് അടിച്ച് വീഴ്ത്തി; അമ്മ പിടയുന്നത് കണ്ട് മുറ വിളിച്ച് മകൾ; നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്.  (1 hour ago)

സ്വർണവിലയിൽ വീണ്ടും കുറവ്  (2 hours ago)

കരുതൽ തടങ്കൽ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിൽ ...  (2 hours ago)

ആർജെഡി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ പി.നാരായണൻ നമ്പ്യാർ അന്തരിച്ചു  (2 hours ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (2 hours ago)

ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ  (3 hours ago)

അഭിമാനം തോന്നുന്ന നിമിഷങ്ങൾ ഇന്ന് സംജാതമാകും  (3 hours ago)

Malayali Vartha Recommends